'Open fire'| 'ഇറാനില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ ഖബർസ്ഥാനിൽ തടിച്ചുകൂടിയവര്‍ക്കെതിരെ വെടിവെയ്പ്'; നിരവധി പേരെ അറസ്റ്റ് ചെയ്തു
Oct 27, 2022, 09:24 IST
ADVERTISEMENT
ടെഹ്റാൻ: (www.kvartha.com) ഇറാനില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ ഖബർസ്ഥാനിൽ തടിച്ചുകൂടിയവര്‍ക്കെതിരെ വെടിവെയ്പ്. 22 വയസ്സുകാരി മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ ഖബർസ്ഥാനിൽ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 'ഏകാധിപത്യം തുലയട്ടെ,' 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍ രോഷം പ്രകടമാക്കിയതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരുന്നു.
ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന കുറ്റം ചുമത്തി അറസ്റ്റിലായ അമിനി കഴിഞ്ഞ മാസം 16ന് മരിച്ചതിനെ തുടര്‍ന്ന് ഇറാനിലെങ്ങും തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 250ലേറെ പേര് കൊല്ലപ്പെട്ടു. അറസ്റ്റിലായ അറുന്നൂറോളം പേരുടെ വിചാരണ ഈയാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Iran security forces 'open fire' as thousands mourn Mahsa Amini, Dubai, News, Arrested, Gun attack, Women, Trending, Clash, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

