SWISS-TOWER 24/07/2023

Senior General | 'ഇതിന് പകരം കനത്ത വില നല്‍കേണ്ടി വരും'; ഇസ്രാഈല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായി ഇറാന്‍

 


ടെഹ്‌റാന്‍: (KVARTHA) ഇസ്രാഈല്‍ ആക്രമണത്തില്‍ സിറിയയിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. തിങ്കളാഴ്ച ഡമാസ്‌കസില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ റവല്യൂഷണറി ഗാര്‍ഡിലെ മുതിര്‍ന്ന കമാന്‍ഡര്‍ സെയ്ദ് റാസി മൗസവി കൊല്ലപ്പെട്ടതായി ഇറാന്‍ പറഞ്ഞു.

ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സി (ഐആര്‍ജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉപദേശകരില്‍ ഒരാളായ റാസി മൗസവിയാണ് സിറിയയില്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഇറാന്റെ സൈനിക ജെനറലായ മൗസവിയെ മൂന്ന് മിസൈലുകളാണ് ലക്ഷ്യം വച്ചെത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ആക്രമണം അരങ്ങേറിയ സ്ഥലത്തു നിന്ന് പുകയും പൊടിപടലങ്ങളും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പുറത്തുവിട്ടു. പ്രദേശത്തുനിന്ന് വലിയ സ്‌ഫോടനശബ്ദം ഉയര്‍ന്നെന്നും കനത്ത പുക ഉയര്‍ന്നെന്നും പ്രദേശവാസികള്‍ അറിയിച്ചു.

ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ സെയ്‌നാബിയ ജില്ലയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിലാണ് മൗസവി കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപോര്‍ട് ചെയ്യുന്നത്. റാസി, മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഐആര്‍ജിസി അറിയിച്ചു.

റാസിയുടെ മരണത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ദുഃഖം രേഖപ്പെടുത്തി. ഇസ്രാഈല്‍ ഈ കുറ്റത്തിന് പകരം കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കി. സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്ന ഉറച്ച് നിലപാട് ഇസ്രാഈല്‍ തുടരുന്നതിനിടെയാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെടുന്നത്.

2020 ജനുവരിയില്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയാണ് റാസി മൗസവി. അടുത്ത ആഴ്ച ഖാസിമിന്റെ നാലാം ചരമവാര്‍ഷികം ആചരിക്കാനിരിക്കെയാണ് മൗസവിയുടെ കൊലപാതകം. അതേസമയം, സംഭവത്തില്‍ ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Senior General | 'ഇതിന് പകരം കനത്ത വില നല്‍കേണ്ടി വരും'; ഇസ്രാഈല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായി ഇറാന്‍



Keywords: News, World, World-News, Tehran News, Iran News, Senior Iranian General, Moussavi, Iran Revolutionary Guards, Military Force, Israeli Strike, Syria, Quds Force, Foreign Arm, Islamic Revolutionary Guard Corps (IRGC), Iran Says Israeli Strike Kills Senior General In Syria.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia