ഇറാന്‍ ഇനി ഇന്ത്യയുടെ നിയന്ത്രിത വിസ പട്ടികയിലല്ല

 


ന്യൂഡല്‍ഹി: (www.kvartha.com 21.08.2015) ഇന്ത്യയുടെ നിയന്ത്രിത വിസ പട്ടികയില്‍ നിന്നും ഇറാനെ ഒഴിവാക്കി. മധ്യ ഏഷ്യയിലെ ഇസ്ലാമിക് തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന് എല്ലാ പിന്തുണയും നല്‍കുന്നത് ഇറാനാണെന്ന ആരോപണങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ഈ തീരുമാനം.

 തൊഴില്‍ വിസ, സമ്മേളനം, വിദ്യാര്‍്ത്ഥി ഗവേഷണ വിസ എന്നിവയില്‍ ഇപ്പോഴും നിയന്ത്രണം തുടരുന്നുണ്ട്. ഇറാന്‍ ഇനി ഇന്ത്യയുടെ നിയന്ത്രിത വിസാ പട്ടികയിലുണ്ടാവില്ലെന്നു  ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രാലയം ഉത്തരവിറക്കിയത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളും ഈ ലിസ്റ്റില്‍ ഉണ്ടാവില്ല. ഇറാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിസയ്ക്ക് അപേക്ഷിച്ചാല്‍ അത് പരിശോധനയ്ക്കായി ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറാറില്ലെന്നു ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണത്തിന് ഒരുങ്ങുന്നുമുണ്ട്. തുറമുഖം, തെക്ക്‌വടക്കേ കോറിഡോര്‍, പെട്രോ കെമിക്കല്‍സ്, സ്റ്റീല്‍ വ്യവസായം തുടങ്ങിയ മേഖലകളില്‍ ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കും.

ഇറാന്‍ ഇനി ഇന്ത്യയുടെ നിയന്ത്രിത വിസ പട്ടികയിലല്ല


SUMMARY: The Union government has removed Iran from the list of countries put under the restricted visa category, indicating that it wants to reach out to the Persian Gulf nation.

India sees Iran as a key supporter in the wake of the growing threats and influence of Islamist terror groups such as the Islamic State in Central Asia. India has liberalised its visa policy for Iran and struck it off the prior referral category (PRC) of countries. Three categories of visas — employment, conference, students and research visa — were on the restricted list till now.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia