● നിരവധി പേർക്ക് പരിക്കേറ്റു.
● മീഥെയ്ൻ വാതക ചോർച്ചയാണ് ദുരന്തത്തിന് കാരണം.
● ഇറാനിലെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 540 കിലോമീറ്റർ അകലെയാണ് ഖനി.
ടെഹ്‌റാൻ: (KVARTHA) കിഴക്കൻ ഇറാനിലെ കൽക്കരി ഖനിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 51 തൊഴിലാളികൾ മരിച്ചു. 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. ഖനിയുടെ രണ്ട് ബ്ലോക്കുകളിൽ മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 540 കിലോമീറ്റർ അകലെയാണ് മദഞ്ചൂ കമ്പനി നടത്തുന്ന ഈ ഖനി സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് (ഇന്ത്യൻ സമയം 11) ദുരന്തം സംഭവിച്ചത്. സ്ഫോടനം ഉണ്ടായ സമയത്ത് 69 തൊഴിലാളികൾ ഖനിയിൽ ഉണ്ടായിരുന്നുവെന്ന് സൗത്ത് ഖൊറാസൻ ഗവർണർ ജവാദ് ഗെനാത്‌സാദെ പറഞ്ഞു.
ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും ഉത്തരവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറാനിലെ ഖനന വ്യവസായം പലപ്പോഴും സുരക്ഷാ പ്രശ്‌നങ്ങളും അപകടങ്ങളും നിറഞ്ഞതാണ്. മോശം സുരക്ഷാ മാനദണ്ഡങ്ങളും അടിയന്തര സേവനങ്ങളുടെ അപര്യാപ്തതയും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നത്. 2017, 2013, 2009 വർഷങ്ങളിലും ഇത്തരം ഖനന ദുരന്തങ്ങൾ ഇറാനിൽ ഉണ്ടായിട്ടുണ്ട്.
#Iran #coalminedisaster #methanegas #safety #tragedy #rescueoperations #Irannews