Attack | ഇസ്റാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ച് ഇറാൻ
● ഇസ്റാഈൽ ജനങ്ങൾക്ക് സൈന്യം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
● അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം.
● ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സെന്നാണ് റിപോര്‍ട്ട്.
ടെഹ്‌റാൻ: (KVARTHA) ഇസ്റാഈൽ-ഹിസ്ബുല്ല സംഘര്‍ഷത്തിന് പിന്നാലെ, പ്രശ്‌നത്തെ കൂടുതല്‍ ആശങ്ക സൃഷ്ടിച്ച് ഇറാന്‍ ഇസ്രായേലിലേക്ക് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സെന്നാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോര്‍ട്ട് ചെയ്യുന്നത്.
ഇറാന്‍ നടത്തിയ ഈ ആക്രമണം, ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസ്രള്ളയെയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും ഇസ്രായേല്‍ വധിച്ചതിന് പ്രതികാരമായിട്ടാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാന്റെ മിസൈല്‍ ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് അമേരിക്ക നല്‍കിയതിന് പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം.
ഇസ്റാഈൽ ജനങ്ങൾക്ക് സൈന്യം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ണ സജ്ജമാണെന്നും സൈന്യം അറിയിച്ചു.
#Iran #Israel #MiddleEast #conflict #missiles #attack #escalation #internationalresponse