Iran | സൂപർസോണിക് ക്രൂയിസ് മിസൈൽ നിർമിക്കാനുള്ള സാങ്കേതിക വിദ്യ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ; പ്രഖ്യാപനം കടലിലെ അമേരിക്കയുടെ നീക്കങ്ങൾക്ക് പിന്നാലെ
Aug 10, 2023, 21:35 IST
ടെഹ്‌റാൻ: (www.kvartha.com) സൂപർസോണിക് ക്രൂയിസ് മിസൈൽ നിർമിക്കാനുള്ള സാങ്കേതിക വിദ്യ ഇറാൻ നേടിയതായി അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു. സൈനിക വിന്യാസത്തെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലുള്ള, ഈ പ്രഖ്യാപനം ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ചുള്ള പാശ്ചാത്യ ശക്തികളുടെ ആശങ്കകൾ വർധിപ്പിക്കുമെന്നാണ് പറയുന്നത്.
മിസൈലുകൾ ഇപ്പോൾ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ പ്രതിരോധ ശക്തിയിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും തസ്‌നിം റിപ്പോർട്ട് പറയുന്നു. 'ഇറാൻ നിർമിത ക്രൂയിസ് മിസൈലുകളുടെ പുതിയ തലമുറയാണ് ഈ മിസൈൽ, ഇപ്പോൾ അതിന്റെ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഇത് ഇറാന്റെ പ്രതിരോധ ശക്തിയിൽ ഒരു പുതിയ അധ്യായമായിരിക്കും', ഏജൻസി പറഞ്ഞു.
ഗൾഫിലെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വ്യാപാരക്കപ്പലുകൾ പിടിച്ചെടുക്കുന്നതിൽ നിന്നും അക്രമിക്കുന്നതിൽ നിന്നും ഇറാനെ നിരുത്സാഹപ്പെടുത്താൻ രണ്ട് യുഎസ് യുദ്ധക്കപ്പലുകളിൽ 3,000-ലധികം നാവിക ചെങ്കടലിൽ എത്തിയതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
അമേരിക്കയുടെയും യൂറോപ്പിന്റെയും എതിർപ്പ് അവഗണിച്ച ഇറാൻ തങ്ങളുടെ പ്രതിരോധ മിസൈൽ പദ്ധതി കൂടുതൽ വികസിപ്പിക്കുമെന്നും അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മിസൈൽ സാങ്കേതിക വിദ്യകൾ ഇറാന്റെ പക്കലുണ്ടെന്നും അതിന്റെ ആയുധങ്ങൾ ഈ മേഖലയിലെ ഇസ്രാഈലിന്റെയും യുഎസിന്റെയും താവളങ്ങളിൽ എത്താൻ പ്രാപ്തമാണെന്നും റിപോർട്ടുകൾ പറയുന്നു.
Keywords: Iran, Technology, Missile, Tehran, Thasnim, Report, United States, Iran claims it has technology to build supersonic cruise missile

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.