താലിബാൻ നേതാക്കൾക്കിടയിൽ തമ്മിലടി; അഫ്ഗാനിസ്താൻ വീണ്ടും കലാപത്തിൻ്റെ വക്കിൽ
Aug 29, 2021, 20:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബുൾ: (www.kvartha.com 29.08.2021) അഫ്ഗാൻ വീണ്ടും ആഭ്യന്തര കലാപത്തിലേയ്ക്ക് നീങ്ങുന്നതായി റിപോർട്. താലിബാൻ നേതാക്കൾക്കിടയിലുള്ള ആശയകുഴപ്പവും അധികാര വടം വലിയും രാജ്യത്തെ വീണ്ടും രക്തരൂക്ഷിതമാക്കുമെന്നും സൂചന. ന്യൂയോർക് പോസ്റ്റിൽ വന്ന ലേഖനത്തിൽ ഹോളി മാകെയാണ് തൻ്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. കാബുളിലെ മുൻ സർകാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഹോളി മാകെയുടെ ലേഖനം. അഫ്ഗാനെ വളരെ വേഗത്തിൽ പിടിച്ചടക്കിയപ്പോൾ മുതൽ തന്നെ താലിബാനികൾക്കിടയിൽ ആശയകുഴപ്പം നിലനിന്നിരുന്നതായി ലേഖനത്തിലുണ്ട്.
നിലവിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. താലിബാൻ കൂടുതൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നു. വിവിധ വിഭാഗങ്ങൾ സ്വന്തം യോഗങ്ങൾ നടത്തുന്നു. താലിബാനികൾക്കിടയിൽ ഐക്യമില്ലെന്ന് വ്യക്തമാണ്. കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന ഭയത്തിലാണ് ഞങ്ങൾ- കാബൂളിലെ മുൻ സർകാർ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് ഹോളി മാകെ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉയർന്നുവരുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നത് സംബന്ധിച്ച് വിവിധ ഗോത്രങ്ങൾക്കിടയിൽ വിവിധ ആശയങ്ങളാണുള്ളത്. കൂടാതെ ദാഇഷിൽ നിന്നുമുള്ള ഭീഷണിയും നേതൃത്വങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതായി മാകെ പറയുന്നു.
അധികാരത്തെ ചൊല്ലി വലിയ തർക്കങ്ങളാണുള്ളത്. വിവിധ വംശങ്ങളും ഗോത്രങ്ങളും അധികാരം ആഗ്രഹിക്കുന്നു. ഇതിൽ തന്നെ ഹെൽ മാണ്ടിസ് എന്ന ഗോത്രമാണ് അധികാരത്തിനായി കൂടുതൽ വാദം ഉന്നയിക്കുന്നത്. യുഎസ് അധിനിവേശക്കാലത്ത് ഡ്രോൺ ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് തങ്ങൾക്കാണെന്ന് ഇവർ വാദിക്കുന്നതായും ഹോളി മാകെ പറയുന്നു.
അതേസമയം കാബുളിൻ്റെ സുരക്ഷ ചുമതല നിർവഹിക്കുന്ന ഹഖാനി ഗോത്രവിഭാഗമാണ് കൂടുതൽ പ്രബലരായിട്ടുള്ളത്. രാഷ്ട്രീയമായും സൈനീകപരമായും ഇവരാണ് കൂടുതൽ ശക്തരെന്ന് മാധ്യമ റിപോർടുകളുണ്ട്. 2012ൽ വിദേശ തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ച ഹഖാനി ഗ്രൂപ്പിനാണ് അഫ്ഗാനിസ്ഥാൻ്റെ സുരക്ഷ ചുമതല. പാകിസ്താനിയായ ഖലീൽ ഹഖാനിയാണ് അഫ്ഗാൻ്റെ സുരക്ഷ മേധാവി. ഖലീൽ ഹഖാനിയുടെ തലയ്ക്ക് 5 മില്യൺ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.
SUMMARY: Moreover, well-placed sources say it is the typically shadowy Haqqani Network which has already been designated as being in charge of Kabul’s security, who is playing a much more significant role both politically and militarily behind-the-scenes on all matters concerning Afghanistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

