SWISS-TOWER 24/07/2023

Prarthana Indrajith | സംഗീതത്തില്‍ ഉപരിപഠനത്തിനായി പ്രാര്‍ഥന ഇന്ദ്രജിത് ലന്‍ഡനില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗോള്‍ഡ് സ്മിത്: (www.kvartha.com) അഭിനേതാക്കളായ ഇന്ദ്രജിതിന്റെയും പൂര്‍ണിമയുടേയും മകളായ പ്രാര്‍ഥന ഇന്ദ്രജിത് വളരെ ചെറുപ്രായത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ഗായികയാണ്. മാതാപിതാക്കള്‍ക്ക് അഭിനയത്തിലാണ് കമ്പമെങ്കില്‍ മകള്‍ക്ക് പാട്ടിനോടാണെന്ന് മാത്രം.

'മോഹന്‍ലാല്‍' എന്ന മലയാള ചിത്രത്തിലെ ലാലേട്ട... എന്നു തുടങ്ങുന്ന പാട്ടിലൂടെയായിരുന്നു പ്രാര്‍ഥനയുടെ വെള്ളിത്തിരയിലെ തുടക്കം. ഹെലനിലെ 'താരപഥമാകെ' എന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ബോളിവുഡിലടക്കം നിരവധി ശ്രദ്ധേയ ഗാനങ്ങളും പാടിയിട്ടുണ്ട്. ഇപ്പോഴിതാ സംഗീതത്തില്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് താരം. ലന്‍ഡനിലെ ഗോള്‍ഡ് സ്മിത് യൂനിവേഴ്സിറ്റിയിലാണ് പ്രാര്‍ഥന ബിരുദത്തിന് ചേര്‍ന്നത്.
Aster mims 04/11/2022

Prarthana Indrajith | സംഗീതത്തില്‍ ഉപരിപഠനത്തിനായി പ്രാര്‍ഥന ഇന്ദ്രജിത് ലന്‍ഡനില്‍

മകള്‍ക്ക് യാത്രമംഗളം നേര്‍ന്ന് ഹൃദയഹാരിയായ കുറിപ്പും ഇന്ദ്രജിതും പൂര്‍ണിമയും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

'ഞങ്ങളുടെ കൂട്ടിലെ വാനമ്പാടി അവളുടെ സംഗീത സ്വപ്ന ലോകത്തേക്ക് പറന്നുയരുകയാണ്' - പൂര്‍ണിമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ലന്‍ഡനിലെ ഷൂടിങ്ങ് സെറ്റില്‍ നിന്നും മകളെ വരവേല്‍ക്കാനായി ഇന്ദ്രജിതും എയര്‍പോര്‍ടിലെത്തിയിരുന്നു. മകളെ ചേര്‍ത്ത് പിടിച്ചൊരു ചിത്രവും താരം പങ്കുവെച്ചു.

'പാത്തു നിനക്ക് സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ഒരു മികച്ച ഘട്ടമായി മാറട്ടെ. ഈ ഘട്ടത്തില്‍ നമ്മള്‍ ഒരുമിച്ചായതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിന്നില്‍ എന്നും അച്ഛന്‍ അഭിമാനം കൊള്ളുന്നു. അമ്മയും അച്ഛനും നച്ചുവും വീട്ടില്‍ നിന്റെ പാട്ടുകള്‍ മിസ് ചെയ്യും. ഉയരത്തില്‍ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ' ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ വലിയ ആരാധകവൃന്ദം തന്നെ പ്രാര്‍ഥനയ്ക്കുണ്ട്.

Keywords: Indrajith Sukumaran Pens An Emotional Note After Prarthana Indrajith Fly For Higher Education, London, News, Singer, Student, Cinema, World, Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia