Earthquake Updates | ഇന്‍ഡോനേഷ്യ ഭൂചലനത്തില്‍ മരണം 162 ആയി; മരിച്ചവരില്‍ ഏറെയും സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്ന് ജാവ ഗവര്‍ണര്‍; 700 ലേറെ പേര്‍ക്ക് പരുക്ക്; ഏഷ്യന്‍ രാജ്യങ്ങള്‍ സൂനാമി ഭീഷണിയിലാണെന്ന് റിപോര്‍ട്

 



ബാലി: (www.kvartha.com) ഇന്‍ഡോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയര്‍ന്നു. 700 ലധികം പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. മരിച്ചവരില്‍ ഏറെയും സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പടിഞ്ഞാറന്‍ ജാവ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ പറഞ്ഞു. 

ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സൂനാമി ഭീഷണിയിലാണെന്നും, ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകള്‍ക്കായി മിക്ക രാജ്യങ്ങളും കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമം റിപോര്‍ട് ചെയ്തു. 

Earthquake Updates | ഇന്‍ഡോനേഷ്യ ഭൂചലനത്തില്‍ മരണം 162 ആയി; മരിച്ചവരില്‍ ഏറെയും സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്ന് ജാവ ഗവര്‍ണര്‍; 700 ലേറെ പേര്‍ക്ക് പരുക്ക്; ഏഷ്യന്‍ രാജ്യങ്ങള്‍ സൂനാമി ഭീഷണിയിലാണെന്ന് റിപോര്‍ട്


ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ജാവയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിയാഞ്ചുര്‍ നഗരത്തിലാണ് ഭൂചലനമുണ്ടായത്. ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം കൂടിയാണിത്. 175,000 പേരാണ് ഇവിടെ താമസിക്കുന്നത്. 

റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. 10000 ലധികം പേര്‍ ഭവനരഹിതരായി. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 13,000ത്തിലധികം ആളുകളെ മാറ്റിപാര്‍പിച്ചതായി കാമില്‍ അറിയിച്ചു. കെട്ടിടങ്ങള്‍ക്കടിയില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മിക്കയിടങ്ങളിലും വൈദ്യുതി നിലച്ചു. 

Keywords:  News,World,international,Indonesia,Earth Quake,Death,Injured,Top-Headlines,Trending,Tsunami, Indonesian quake died at least 162 and injures hundreds, destroys thousands of homes


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia