SWISS-TOWER 24/07/2023

വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 100 ചാട്ടയടി ശിക്ഷ; ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് തളര്‍ന്നുവീണ യുവാവിന് വിശ്രമം നല്‍കിയ ശേഷം വീണ്ടും അടി; കാഴ്ചക്കാരായത് 500 ഓളം പേര്‍; ഒടുവില്‍ ശിക്ഷ പൂര്‍ത്തിയാക്കിയശേഷം ആശുപത്രിയില്‍

 


ADVERTISEMENT

ഇന്തോനീഷ്യ: (www.kvartha.com 06.12.2019) വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 100 ചാട്ടയടി ശിക്ഷ. ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് തളര്‍ന്നുവീണ യുവാവിന് വിശ്രമം നല്‍കിയ ശേഷം വീണ്ടും അടി തുടര്‍ന്നു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരിയത്ത് ഓഫീസര്‍ ആണ് ശിക്ഷ നടപ്പാക്കുന്നത്.

മത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഇന്തോനീഷ്യയിലെ സുമാത്ര ദ്വീപിലെ എയിസ് മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. 22 കാരനെയാണ് ശിക്ഷിച്ചത്.

വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 100 ചാട്ടയടി ശിക്ഷ; ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് തളര്‍ന്നുവീണ യുവാവിന് വിശ്രമം നല്‍കിയ ശേഷം വീണ്ടും അടി; കാഴ്ചക്കാരായത് 500 ഓളം പേര്‍; ഒടുവില്‍ ശിക്ഷ പൂര്‍ത്തിയാക്കിയശേഷം ആശുപത്രിയില്‍

ഒരു യുവതിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടവേ പിടിക്കപ്പെട്ട യുവാവിനെ വിചാരണ ചെയ്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

ഇയാള്‍ക്കൊപ്പം പിടിക്കപ്പെട്ട യുവതിയെയും അവരുമായി ബന്ധമുള്ള മറ്റൊരു പുരുഷനേയും എയ്സ് തിമുര്‍ ജില്ലയിലെ മോസ്‌കിനു സമീപത്തുവച്ച് ശിക്ഷിച്ചിരുന്നു. 500 ഓളം പേര്‍ നോക്കിനില്‍ക്കേയാണ് ശിക്ഷ നടപ്പാക്കിയത്.

'കൂടുതല്‍ ശക്തിയില്‍ ആഞ്ഞടിക്കാന്‍' ജനക്കൂട്ടം ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. നിയമം ലംഘിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ട ശിക്ഷയാണിതെന്ന് കാഴ്ചക്കാരിലൊരാളായ മുഹമ്മദ് യൂനസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈയിലും മൂന്നു പേരെ വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ ശിക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ പിടിക്കപ്പെട്ട രണ്ടു പേര്‍ക്കും കഴിഞ്ഞ വര്‍ഷം ശിക്ഷ നല്‍കിയിരുന്നു. ജനക്കൂട്ടം നോക്കിനില്‍ക്കേയാണ് ഈ ശിക്ഷയും നടപ്പാക്കിയത്.

പരസ്യമായുള്ള ചാട്ടയടി ശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കടുത്ത യാഥാസ്ഥിതിക നിലപാടുള്ള എയിസ് മേഖലയില്‍ അതൊന്നും വിലപ്പോവില്ല. വ്യഭിചാരത്തിനു മാത്രമല്ല, ചൂതുകളി, മദ്യപാനം, അപൂര്‍വ ഇനത്തില്‍പെട്ട വന്യജീവികളെ കൊന്നാലും 100 ചാട്ടയടിയാണ് ശിക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Indonesian Faints during Punishment for Sharia-banned immoral activities; Revived, Whipped Again, Then Sent to Hospital,News, Religion, Youth, Punishment, Injured, Hospital, Treatment, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia