SWISS-TOWER 24/07/2023

Indonesia Capital | ജക്കാർത്തയിൽ നിന്ന് നുസന്താരയിലേക്ക്, ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ഈ വർഷം; കാരണമിതാണ്! കാടിന് നടുവിൽ പണിയുന്ന പുതിയ നഗരിയുടെ വിശേഷങ്ങൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജക്കാർത്ത: (KVARTHA) ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനം മാറ്റുന്ന നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 2022 ജനുവരിയിൽ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള നിയമം ഇന്തോനേഷ്യ പാസാക്കിയിരുന്നു. പ്രസിഡൻ്റ് ജോക്കോ വിഡോഡോയുടെ ഈ അതിമോഹ പദ്ധതി നടപ്പിലാക്കാൻ 2024 ഓഗസ്‌റ്റ് വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. ലോകത്ത് എട്ട് രാജ്യങ്ങൾ മാത്രമാണ് ഇതിനുമുമ്പ് തലസ്ഥാനം മാറ്റിയിട്ടുള്ളത്.
  
Indonesia Capital | ജക്കാർത്തയിൽ നിന്ന് നുസന്താരയിലേക്ക്, ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ഈ വർഷം; കാരണമിതാണ്! കാടിന് നടുവിൽ പണിയുന്ന പുതിയ നഗരിയുടെ വിശേഷങ്ങൾ

1945-ൽ ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടിയത് മുതൽ ജക്കാർത്തയാണ് രാജ്യത്തിൻ്റെ തലസ്ഥാനം. ആദ്യ പ്രസിഡൻ്റ് സുകാർണോയുടെ ഭരണകാലം മുതൽ തലസ്ഥാനം മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. എന്നിരുന്നാലും, 2019-ൽ ഇത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. എല്ലാ സർക്കാർ ഓഫീസുകളും പുതിയ തലസ്ഥാനത്തേക്ക് മാറ്റാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.

എന്താണ് കാരണം?

ജക്കാർത്ത നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നതാണ് തലസ്ഥാന നഗരി മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 11 ദശലക്ഷത്തിലധികം ആളുകൾ ജക്കാർത്തയിൽ താമസിക്കുന്നു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ഒന്നാണിത്. ഗതാഗതക്കുരുക്ക്, വായു, ജല മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾ വർധിച്ചു. ആളുകൾക്ക് ശ്വാസതടസം അനുഭവപ്പെടുകയും രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.

നദിയിലെ വെള്ളം മലിനമാണ്. ഇത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കടലാക്രമണം രൂക്ഷമായതോടെ വെള്ളപ്പൊക്കവും കൂടുതലായി. സമുദ്രനിരപ്പ് ഉയരുന്നതിനാൽ, ജക്കാർത്ത ഓരോ വർഷവും പതിനേഴു സെൻ്റീമീറ്ററോളം മുങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. കൂടാതെ സാമ്പത്തിക പ്രവർത്തനവും വികസനവും ജക്കാർത്തയിൽ മാത്രം കേന്ദ്രീകൃതമാകുന്നു. ഇത് മറ്റ് പ്രദേശങ്ങളെ ബാധിക്കുന്നു.

പുതിയ തലസ്ഥാനം?

ഉപദ്വീപ് എന്നർത്ഥം വരുന്ന നുസന്താര എന്നാണ് പുതിയ തലസ്ഥാന നഗരത്തിൻ്റെ പേര്. കിഴക്കൻ കലിമന്തൻ മേഖലയിലെ ബോർണിയോ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2.5 ലക്ഷം ഹെക്ടറാണ് നുസന്താരയുടെ ആകെ വിസ്തൃതി. ഇന്തോനേഷ്യയുടെ മധ്യഭാഗത്തും ജക്കാർത്തയിൽ നിന്ന് ഏകദേശം ഇരുനൂറ് മൈൽ അകലെയുമാണ് ഈ പ്രദേശം. ഈസ്റ്റ് ബൊർണിയോയിലെ വനത്തിനുള്ളിലാണ് പുതിയ തലസ്ഥാനനഗരം പണിയുന്നത്. ഒറാങ്ഉട്ടാങ് ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളുടെ ആവാസ കേന്ദ്രമാണിത്.


'ഗോൾഡൻ ഇന്തോനേഷ്യ 2045' എന്ന സർക്കാരിൻ്റെ അതിമോഹ പദ്ധതിയുടെ ഭാഗമാണ് പുതിയ തലസ്ഥാന നഗരത്തിൻ്റെ നിർമ്മാണം. പ്രസിഡൻ്റ് വിഡോഡോ 2019 ൽ ഇത് പ്രഖ്യാപിച്ചിരുന്നു. 2045 ഓടെ ഇന്തോനേഷ്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. തലസ്ഥാനം ജക്കാർത്തയിൽ നിന്ന് കിഴക്കൻ കലിമന്തനിലേക്ക് മാറ്റുന്നത് പുതിയ സാമ്പത്തിക കേന്ദ്രം സൃഷ്ടിക്കുമെന്നും ജാവ കേന്ദ്രീകൃത ചിന്തകളിലും നയങ്ങളിലും മാറ്റം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു.

പുതിയ തലസ്ഥാനത്തിന്റെ നിർമാണത്തിന് 35 ബില്യൺ ഡോളർ ചിലവാകുമെന്നാണ് കണക്കാക്കുന്നത്, അതിൽ ഇന്തോനേഷ്യൻ സർക്കാർ 19 ശതമാനം നിക്ഷേപിക്കും. ശേഷിക്കുന്ന പണം ആഭ്യന്തര-വിദേശ നിക്ഷേപകരിൽ നിന്ന് സ്വീകരിക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ഈ പദ്ധതി പൂർത്തീകരിക്കുക. ആദ്യഘട്ടം ഈ വർഷം അവസാനിക്കും. ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

2024-ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ആദ്യഘട്ടം, തലസ്ഥാനത്ത് ജോലി ചെയ്യുന്നവർക്കായി പ്രസിഡൻഷ്യൽ വസതി, പ്രധാന സർക്കാർ കെട്ടിടങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, ആശുപത്രികൾ, പാർപ്പിട കെട്ടിടങ്ങൾ എന്നിവയുൾപ്പെടെയുള്ള നഗര നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാൽപ്പത് ശതമാനത്തോളം പണി പൂർത്തിയായിട്ടുണ്ട്. നിലവിൽ വിമാനത്താവളങ്ങളും ഹൈവേകളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നുണ്ട്. നുസന്താരയിലെ ഒന്നാം ഘട്ടത്തിൻ്റെ ശേഷിക്കുന്ന ജോലികളും അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

അടുത്ത മൂന്ന് ഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത ശൃംഖലകൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ പൂർത്തീകരിക്കും. അവസാന ഘട്ടം 2040 മുതൽ 2045 വരെ പൂർത്തിയാകും, ഇതിന് കീഴിൽ പാർപ്പിട മേഖലകൾ വിപുലീകരിക്കും. 2045 ഓടെ നഗരത്തിൽ ഇരുപത് ലക്ഷം പേർക്ക് താമസ സൗകര്യം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. പല ഘട്ടങ്ങളിലായി ആളുകൾ ഇവിടെ വന്ന് സ്ഥിരതാമസമാക്കും. ആദ്യം മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ വരും. ജനങ്ങളുടെ കുടിയേറ്റത്തിൻ്റെ രണ്ടാം ഘട്ടം 2030 മുതൽ 2035 വരെ ആരംഭിക്കും, അതിൽ സർക്കാർ ജീവനക്കാരെ കൂടാതെ മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ തുടങ്ങും.

2024 ഓഗസ്റ്റ് 17-ന്, അതായത് ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യദിനത്തിൽ, നുസന്താരയെ ഔദ്യോഗികമായി തലസ്ഥാനമായി പ്രഖ്യാപിക്കും. ഫെബ്രുവരിയിൽ രാജ്യത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിലവിലെ പ്രസിഡൻ്റ് വിഡോഡോ രണ്ട് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയതിനാൽ അദ്ദേഹത്തിന് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. മത്സര രംഗത്തുള്ള മൂന്ന് സ്ഥാനാർത്ഥികളിൽ ഒരാൾ നിലവിലെ പ്രതിരോധ മന്ത്രിയാണ്. പുതിയ തലസ്ഥാനം നിർമിക്കാനുള്ള നിയമം പാസായതിനാൽ പ്രസിഡന്റായി ആരു വന്നാലും അത് നടപ്പാക്കേണ്ടിവരും. ഇനിയുള്ള കാര്യങ്ങൾ എല്ലാം പുതിയ പ്രസിഡൻ്റ് ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും. അതിനാൽ പദ്ധതി വിജയിക്കുമോ എന്ന് കണ്ടറിയാം.

Keywords: Indonesia, Jakarta, Nusantara, Joko Widodo, President, East Borneo, Independence Day, Health, Education, Indonesia To Move Its Capital From Jakarta to Nusantara This Year.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia