മരണത്തിന് തൊട്ടുമുൻപ് അവർ അവസാനമായി പാടി 'നീ ഇല്ലാതെ ജീവിക്കാൻ ഞാൻ തയ്യാറല്ലെങ്കിലും'
Apr 27, 2021, 17:49 IST
ഇന്തോനേഷ്യ: (www.kvartha.com 27.04.2021) മരണം തൊട്ടടുത്ത് എത്തിയത് അറിയാതെ അവർ ഒരുമിച്ച് പാടി നീ ഇല്ലാതെ ജീവിക്കാൻ ഞാൻ തയ്യാറല്ലെങ്കിലും. 53 നാവികരുമായി ബാലി കടലിൽ കാണാതായ ഇന്തോനേഷ്യൻ സൈനിക അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയിരുന്നു. എന്നാൽ അതിനുപിന്നാലെയാണ് അന്തർവാഹിനിയിലുണ്ടായ നാവികർ ഒരുമിച്ച് ഇരുന്ന് പാടുന്ന ഒരു വിഡിയോ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ഹൃദയം മുറിയുന്ന വേദനയോടെയാണ് ഓരോ ആളുകളും വിഡിയോ കാണുന്നത്. കെആർഐ നംഗല-402-ന്റെ യൂണിഫോം ധരിച്ച നിരവധി ക്രൂ അംഗങ്ങൾ ഇന്തോനേഷ്യൻ ഗാനം ആലപിക്കുന്നതാണ് വിഡിയോ. മലയാളത്തിൽ 'വിട' എന്ന അർഥം വരുന്ന ഗാനമായിരുന്നു അവർ പാടിയത്.
സഹപ്രവർത്തകരുടെ സന്തോഷകരമായ രംഗങ്ങൾ പകർത്തിയതിന് തൊട്ടുപിന്നാലെയാണ്, കെആർഐ നംഗാല -402 ബാലി കടലിൽ മുങ്ങി പോയത്. അന്തർവാഹിനി മൂന്ന് കഷണങ്ങളായി തകർന്ന് എല്ലാവരും മരണപ്പെടുകയായിരുന്നു. 'നിന്നെ മിസ് ചെയ്യാൻ ഞാൻ തയ്യാറല്ലെങ്കിലും, നീ ഇല്ലാതെ ജീവിക്കാൻ ഞാൻ തയ്യാറല്ലെങ്കിലും....' മരണം അടുത്ത് എത്തിയെന്നറിയാതെ അവർ അവസാനമായി പാടിയത് ആ വരികൾ ആയിരുന്നു.
സഹപ്രവർത്തകരുടെ സന്തോഷകരമായ രംഗങ്ങൾ പകർത്തിയതിന് തൊട്ടുപിന്നാലെയാണ്, കെആർഐ നംഗാല -402 ബാലി കടലിൽ മുങ്ങി പോയത്. അന്തർവാഹിനി മൂന്ന് കഷണങ്ങളായി തകർന്ന് എല്ലാവരും മരണപ്പെടുകയായിരുന്നു. 'നിന്നെ മിസ് ചെയ്യാൻ ഞാൻ തയ്യാറല്ലെങ്കിലും, നീ ഇല്ലാതെ ജീവിക്കാൻ ഞാൻ തയ്യാറല്ലെങ്കിലും....' മരണം അടുത്ത് എത്തിയെന്നറിയാതെ അവർ അവസാനമായി പാടിയത് ആ വരികൾ ആയിരുന്നു.
അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത ഇന്തോനേഷ്യൻ സൈനിക മേധാവികളാണ് ഈ വിഡിയോ പുറത്തുവിട്ടത്. അന്തർവാഹിനി സേനയുടെ കമാൻഡറുടെ വിടവാങ്ങൽ ചടങ്ങിലാണ് ഇത് ആലപിച്ചത് എന്ന് ഇന്തോനേഷ്യൻ സൈനിക വക്താവ് എഎഫ്‌പിയോട് പറഞ്ഞു.
വിദൂരത്തിൽ നിന്ന് പിടിച്ചെടുത്ത ചിത്രങ്ങളിൽ ബാലി കടലിടുക്കിൽ 838 മീറ്റർ താഴ്ചയിൽ കിടക്കുന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ വ്യക്തമായി കാണാമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഒരു റഡാർ, ആങ്കർ, സുരക്ഷാ ജാകറ്റുകൾ എന്നിവയുൾപെടെയുള്ള അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു.
ആധികാരിക തെളിവുകളുടെ അടിസ്ഥാനത്തിൽ, കെആർഐ നംഗാല മുങ്ങിപ്പോയി എന്നും അന്തർവാഹിനിയിലെ 53 ജീവനക്കാരും മരിച്ചെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നുവെന്നാണ് എയർ ചീഫ് മാർഷൽ ഹാഡി താജാന്റോ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ ഇന്തോനേഷ്യൻ സർകാർ അന്താരാഷ്ട്ര അന്തർവാഹിനി രക്ഷാപ്രവർത്തന ഓഫീസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് താജാന്റോ പറഞ്ഞു. ക്രൂ അംഗങ്ങളുടെ കുടുംബങ്ങൾക്ക് താജാന്റോ അനുശോചനം അറിയിച്ചു. മരണാനന്തരം നാവികരെ ആദരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, Indonesia, Death, World, Top-Headlines, Video, Viral, Social Media, Naval Acadamy, Indonesia submarine, Navy, Farewell song, Indonesia submarine: Navy releases video of the crew singing the farewell song.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.