Volcano Erupts | ഇന്‍ഡൊനേഷ്യയിലെ സെമേരു അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു, മേഖലയില്‍ സുനാമി സാധ്യത, ജാഗ്രത പാലിക്കണമെന്നും ജപാന്‍

 


ജകാര്‍ത: (www.kvartha.com) ഇന്‍ഡൊനേഷ്യയിലെ സെമേരു അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ചെയോടെയാണ് ജാവാ ദ്വീപിലുള്ള അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. പുലര്‍ചെ 2.45ഓടെയാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. ആകാശത്ത് ചാരം നിറഞ്ഞതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Volcano Erupts | ഇന്‍ഡൊനേഷ്യയിലെ സെമേരു അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു, മേഖലയില്‍ സുനാമി സാധ്യത, ജാഗ്രത പാലിക്കണമെന്നും ജപാന്‍

മേഖലയില്‍ സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപാന്‍ അറിയിച്ചു. അതേസമയം അഗ്‌നി പര്‍വതത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ഇന്‍ഡൊനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇവിടുത്തെ 2000 ഓളം താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

സ്ഫോടനത്തില്‍ ആളപായമുണ്ടായതായി ഉടനടി റിപോര്‍ട് ചെയ്തിട്ടില്ല, വിമാന യാത്രയെ ബാധിച്ചിട്ടില്ലെന്ന് ഇന്‍ഡൊനേഷ്യയുടെ ഗതാഗത മന്ത്രാലയം അറിയിച്ചു, എന്നാല്‍ ജാഗ്രതയ്ക്കായി രണ്ട് പ്രാദേശിക വിമാനത്താവളങ്ങളിലേക്ക് നോടീസ് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജാവയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ സെമേരു കഴിഞ്ഞ വര്‍ഷം പൊട്ടിത്തെറിച്ച് 50 ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

Keywords: Indonesia Raises Alert, Evacuates Residents After Volcano Erupts, Indonesia, News, Social Media, Tsunami, Warning, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia