ഇന്തോനേഷ്യയില്‍ ഒരു ദശലക്ഷം സെക്സ് വെബ്സൈറ്റുകള്‍ നിരോധിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇന്തോനേഷ്യയില്‍ ഒരു ദശലക്ഷം സെക്സ് വെബ്സൈറ്റുകള്‍ നിരോധിച്ചു
ജക്കാര്‍ത്ത: വിശുദ്ധമാസമായ റമദാന്‍ അടുത്തതോടെ ഇന്തോനേഷ്യയില്‍ സെക്സ് വെബ്സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതിനോടകം വാര്‍ത്താവിതരണ മന്ത്രാലയം ഒരുദശലക്ഷത്തിലേറെ സെക്സ് വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇന്തോനേഷ്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിന് പുറമേ വിദേശ സെക്സ് വെബ്സൈറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്തോനേഷ്യന്‍ വാര്‍ത്താവിതരണ മന്ത്രി തിഫതുല്‍ സെംബിരിംഗാണ് സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

റമദാനുമായി ബന്ധപ്പെട്ടാണ് സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. റമദാന്‍ കഴിഞ്ഞാലും ഇത്തരം സൈറ്റുകള്‍ ഇന്തോനേഷ്യയില്‍​അനുവദിക്കില്ല. ഇന്തോനേഷ്യയില്‍ രണ്ട് ദശലക്ഷം സെക്സ് വെബ്സൈറ്റുകള്‍ ലഭ്യമാണെന്നാണ് സര്‍ക്കാര്‍ കണക്ക്.

SUMMARY: Indonesia's communications and information ministry has shut down more than one million pornographic websites ahead of the Islamic holy month of Ramadan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia