SWISS-TOWER 24/07/2023

Medals | ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ നിശാദ് കുമാറിന് ഹൈജംപില്‍ റെകോര്‍ഡ് സ്വര്‍ണം

 


ടോകിയോ: (KVARTHA) ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ നിശാദ് കുമാറിന് ഹൈജംപില്‍ ഗെയിംസ് റെകോര്‍ഡോടെ സ്വര്‍ണം. 2.02 മീറ്റര്‍ ഉയരം ചാടിയാണ് ടി47 വിഭാഗത്തില്‍ നിശാദ് സ്വര്‍ണം നേടിയത്. നേരത്തെ ടി63 വിഭാഗത്തില്‍ ശൈലേഷ് കുമാറും ക്ലബ് ത്രോ എഫ് 51 വിഭാഗത്തില്‍ പ്രണവ് സൂര്‍മയും ഇന്‍ഡ്യക്കായി സ്വര്‍ണം നേടിയിരുന്നു.

Medals | ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ നിശാദ് കുമാറിന് ഹൈജംപില്‍ റെകോര്‍ഡ് സ്വര്‍ണം

ടി63 വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസ് റെകോര്‍ഡോടെ 1.82 മീറ്റര്‍ ഉയരം ചാടിയാണ് ശൈലേഷ് കുമാര്‍ സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ ഇന്‍ഡ്യയുടെ മാരിയപ്പന്‍ തങ്കവേലു(1.80 മീറ്റര്‍) വെള്ളിയും, ഗോവിന്ദ് ഭായ്, രാംസിങ് ഭായ് പാധിയാര്‍(1.78 മീറ്റര്‍) വെങ്കലവും നേടിയതോടെ ഇന്‍ഡ്യ ടി63 വിഭാഗം ഹൈജംപിലെ മെഡലുകള്‍ തൂത്തുവാരി. ഇന്‍ഡ്യന്‍ താരങ്ങള്‍ മാത്രമായിരുന്നു ഫൈനലില്‍ മത്സരിച്ചത്.

പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ് 51 വിഭാഗത്തില്‍ ഏഷ്യന്‍ പാരാ ഗെയിംസ് റെകോര്‍ഡോടെയാണ് (30.01 മീറ്റര്‍) പ്രണവ് സൂര്‍മ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും ഇന്‍ഡ്യക്കാണ്. ധരംബീര്‍(28.76 മീറ്റര്‍), അമിത് കുമാര്‍(26.93 മീറ്റര്‍) എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്. സഊദി അറേബ്യയുടെ റാധി അലി അര്‍ഹാതി മാത്രമാണ് ഈ ഇനത്തില്‍ ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് പുറമെ മത്സരത്തിനുണ്ടായിരുന്നത്. പുരുഷന്‍മാരുടെ ഷോട് പുടില്‍ എഫ്11 വിഭാഗത്തില്‍ മോനു ഗാങാസ് വെങ്കലം നേടിയിരുന്നു.

Keywords:  Indians Sweep All Medals In Two Events To Begin Para Asian Games Campaign, Tokiyo, News, Indians Sweep All Medals, Para Asian Games Campaign, Gold, Silver, Bronze, Record, World News.
Aster mims 04/11/2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia