കാബൂളില്‍ ഇന്ത്യന്‍ യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

 


ADVERTISEMENT

കാബൂള്‍: (www.kvartha.com10.06.2016) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കൊല്‍ക്കത്ത സ്വദേശിനിയും ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റുമായ ജുഡിത്ത് ഡിഡൂസ(40) യെയാണ് വ്യാഴാഴ്ച രാത്രി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. അന്തര്‍ദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റാണ് ജുഡിത്ത് ഡിസൂസ.

അഫ്ഗാന്‍ പുനര്‍ നിര്‍മാണത്തിനുള്ള ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായി കാബൂളിലെത്തിയതാണ് ജുഡിത്ത്. ജുഡിത്തിനെ വിട്ടുകിട്ടാനായി അഫ്ഗാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വൃക്തമാക്കി. ജുഡിത്തിന്റെ കുടുംബവുമായും ഇന്ത്യന്‍ ദൗത്യസംഘവുമായും ബന്ധപ്പെട്ട് വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രത്യേക ദൗത്യസംഘം ജുഡിത്തിനെ കണ്ടെത്താനുള്ള തീവ്ര ശ്രമം നടത്തിവരികയാണ്. തട്ടിക്കൊണ്ടു പോയപ്പോള്‍ മുതല്‍ ജൂഡിത്തിന്റെ മൊബൈല്‍ ഫോണും
 സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കാബൂളില്‍ ഇന്ത്യന്‍ യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി


Also Read:
ആദൂരില്‍ നിന്ന് കാണാതായ ഭര്‍തൃമതിയും കുഞ്ഞും കോയമ്പത്തൂരിലുള്ളതായി സൂചന

Keywords:  Indian Woman Working With NGO Kidnapped In Kabul: Sources, The Ministry of Foreign Affairs, Switch Off, Kolkata, Natives, Mobil Phone, Afghanistan, Family, Technology, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia