Indians | ഇസ്രാഈല്‍-ഹമാസ് സംഘര്‍ഷം; ഇന്‍ഡ്യന്‍ തീര്‍ഥാടകരെയും വിദ്യാര്‍ഥികളെയും കെയ്റോയിലൂടെ തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങി; 45 അംഗ സംഘങ്ങള്‍ താബ അതിര്‍ത്തി കടന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടെല്‍ അവീവ്: (KVARTHA) ഇസ്രാഈല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യന്‍ തീര്‍ഥാടക സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കുടുങ്ങി കിടക്കുന്നവരെ കെയ്റോയില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്റോയില്‍ എത്തിക്കുക. എതാനും ഇന്‍ഡ്യന്‍ തീര്‍ഥാടക സംഘങ്ങള്‍ ഇസ്രാഈല്‍ സേനയുടെ അകമ്പടിയില്‍ താബ അതിര്‍ത്തി കടന്നു. താബയില്‍ നിന്ന് ആറുമണിക്കൂര്‍ കൊണ്ട് കെയ്റോയിലേക്ക് എത്താം.

പെരുമ്പാവൂര്‍ സ്വദേശി സി എം മൗലവിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട 45 അംഗ സംഘമാണ് ആദ്യമായ് താബ അതിര്‍ത്തി കടന്നത്. മുംബൈയില്‍ നിന്നുള്ള 38 അംഗ സംഘവും താബ അതിര്‍ത്തിയില്‍ നിന്ന് കെയ്റോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 18,000 ത്തോളം ഇന്‍ഡ്യക്കാരാണ് ഇസ്രാഈലില്‍ ഉള്ളത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെയും സഞ്ചാരികളെയും സുരക്ഷിതരായി മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങളും ഇന്‍ഡ്യ ആരംഭിച്ചു. ഇന്‍ഡ്യന്‍ വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കാനാണ് ശ്രമങ്ങള്‍. ഇതുസംബന്ധിച്ചുള്ള നിര്‍ണായകമായ ആശയ വിനിമയങ്ങള്‍ തിങ്കളാഴ്ച (09.10.2023) നടക്കും.

Indians | ഇസ്രാഈല്‍-ഹമാസ് സംഘര്‍ഷം; ഇന്‍ഡ്യന്‍ തീര്‍ഥാടകരെയും വിദ്യാര്‍ഥികളെയും കെയ്റോയിലൂടെ തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങി; 45 അംഗ സംഘങ്ങള്‍ താബ അതിര്‍ത്തി കടന്നു



Keywords: News, World, World-News, Malayalam-News, Indian, Tourists, Students, Pilgrims, Bethlehem, Brought Back, Egypt, Israel News, Gaza, Palestine, Cairo, Indian Tourists Stranded at Bethlehem to Be Brought Back Through Egypt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia