Died | യുഎസില്‍ വ്യായാമശാലയില്‍ വെച്ച് കുത്തേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു

 


വാഷിങ്ടന്‍: (KVARTHA) യുഎസില്‍ വ്യായാമശാലയില്‍ വെച്ച് കുത്തേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു. വരുണ്‍ രാജ് പുചയെന്ന 24കാരനാണ് മരിച്ചത്. യുഎസ് സ്റ്റേറ്റായ ഇന്‍ഡ്യാനയില്‍ ഒക്ടോബര്‍ 29ന് ആണ് ദാരുണ സംഭവമുണ്ടായത്. ജോര്‍ദാന്‍ അന്‍ഡ്രേഡയെന്ന 24കാരനാണ് വരുണിനെ കുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Died | യുഎസില്‍ വ്യായാമശാലയില്‍ വെച്ച് കുത്തേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു

യുഎസിലെ വാല്‍പാര്‍സിയോ യൂനിവേഴ്‌സിറ്റിയിലെ കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു വരുണ്‍. അക്രമത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വരുണിന്റെ യൂനിവേഴ്‌സിറ്റിയാണ് മരണവിവരം അറിയിച്ചത്. അക്രമത്തിന് പിന്നാലെ പ്രതിയെ കൊലപാതക ശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വരുണ്‍ എം എസ് സി പഠനത്തിനായി യുഎസിലെത്തിയത്. അടുത്ത വര്‍ഷം പഠനം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്.

Keywords:  Indian Student Who Was Attacked In US Gym Died, US, News, Died, Indian Student, Injury, Attacked, Hospital, Treatment, Varun, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia