കീവില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നതിനിടെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി കെ സിങ്ങ്

 


കീവ്: (www.kvartha.com 04.03.2022) യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കുന്നതിനിടെ ഒരു ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതായി റിപോര്‍ട്. പോളന്‍ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്ങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കീവില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റതായും ഇതിനേ തുടര്‍ന്ന് പാതിവഴിയില്‍വച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി തിരികെ കൊണ്ടുപോയതായും തനിക്ക് വിവരം ലഭിച്ചതായി കേന്ദ്ര മന്ത്രി വി കെ സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തു. ജീവഹാനിയുണ്ടാകാതെ പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വി കെ സിങ് പറഞ്ഞു.

കീവില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നതിനിടെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി കെ സിങ്ങ്




ഓപറേഷന്‍ ഗംഗയുടെ ഭാഗമായ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടയില്‍ കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവമുണ്ടായതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നേരത്തെ കിഴക്കന്‍ യുക്രൈനിലെ ഖാര്‍കിവില്‍ റഷ്യയുടെ ഷെലാക്രമണത്തില്‍ കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ് ജി കൊല്ലപ്പെട്ടിരുന്നു. ഖാര്‍കിവ് നാഷനല്‍ മെഡികല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാനവര്‍ഷ മെഡികല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.

Keywords:  News, World, International, Ukraine, Student, Shoot, Injured, Hospital, Union minister, Indian Student Shot in Kyiv Amid Evacuation, Hospitalised
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia