Accidental Death | 'സൈകിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പികപ് ട്രക് ഇടിച്ച് വലിച്ചിഴച്ചു'; ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കാനഡയില്‍ ദാരുണാന്ത്യം
Nov 27, 2022, 21:07 IST
ടൊറന്റോ: (www.kvartha.com) സൈകിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പികപ് ട്രക് ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കാനഡയില്‍ ദാരുണാന്ത്യം. ഹരിയാന കര്‍ണാല്‍ സ്വദേശി കാര്‍തിക് സൈനി (20) ആണ് മരിച്ചത്. ഇടിച്ചതിനു ശേഷം ട്രക് കാര്‍തികിനെ അല്‍പദൂരം സൈകിളില്‍ വലിച്ചിഴച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
2021 ആഗസ്റ്റിലാണ് കാര്‍തിക് സൈനി കാനഡയിലെത്തിയത്. കാനഡയിലെ ഷെറിഡന്‍ കോളജ് വിദ്യാര്‍ഥിയാണ്. മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Indian student in Canada died after being struck by pickup truck
, Canada, News, Accidental Death, Malayalee, Student, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.