Injured | യു എസിലെ വ്യായാമശാലയില്‍ വച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു; ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍

 


വാഷിങ്ടന്‍: (KVARTHA) യു എസിലെ വ്യായാമശാലയില്‍ വച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു; ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍. ഇന്‍ഡ്യാനയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 24 കാരനായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി വരുണിനാണ് കുത്തേറ്റത്. സംഭവത്തില്‍ ജോര്‍ദാന്‍ അന്‍ഡ്രാഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമി വരുണിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായ പരുക്കുകളോടെ വരുണിനെ ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ജീവന്‍ നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്. രക്ഷപ്പെടാന്‍ അഞ്ചു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Injured | യു എസിലെ വ്യായാമശാലയില്‍ വച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു; ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍

രാവിലെ മസാജ് റൂമില്‍ വച്ചുണ്ടായ പ്രശ്നത്തിനിടെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതി ആന്‍ഡ്രേഡ് പൊലീസിനോട് പറഞ്ഞത്.

Keywords:  Indian student Assaulted at public gym in US, condition critical: Report, US, News, Indian Student Assaulted, Injured, Hospital, Treatment, Police, Arrested, Accused, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia