First time meet | വിഭജനത്തിന് ശേഷം ആദ്യമായി ഇന്‍ഡ്യന്‍ സിഖ് സഹോദരന് പാകിസ്താനിലുള്ള മുസ്ലീം സഹോദരിയെ കണ്ടുമുട്ടി; വൈകാരികമായി കൂടിക്കാഴ്ച
Sep 10, 2022, 15:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കര്‍താര്‍പൂര്‍: (www.kvartha.com) വിഭജനസമയത്ത് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് 75 വര്‍ഷത്തിന് ശേഷം കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ വെച്ച് പാകിസ്താനില്‍ നിന്നുള്ള തന്റെ മുസ്ലീം സഹോദരിയെ കണ്ടപ്പോള്‍ ജലന്ധറിലെ സിഖ് വിശ്വാസിയായ അമര്‍ജിത് സിങ്ങിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. വിഭജനസമയത്ത് മുസ്ലീം മാതാപിതാക്കള്‍ പാകിസ്താനിലേക്ക് കുടിയേറിയപ്പോള്‍ അമര്‍ജിത് സിങ്ങും മറ്റൊരു സഹോദരിയും ഇന്‍ഡ്യയില്‍ ഉപേക്ഷിക്കപ്പെട്ടു. സഹോദരി പിന്നീട് മരിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ വെച്ച് വീല്‍ചെയറിലിരുന്ന് സിംഗ് തന്റെ സഹോദരി കുല്‍സൂം അക്തറുമായി വൈകാരിക കൂടിക്കാഴ്ച നടത്തിയപ്പോള്‍ എല്ലാ കണ്ണുകളും ഈറനണിഞ്ഞു. സഹോദരിയെ കാണാന്‍ വിസയുമായി വാഗാ അതിര്‍ത്തി വഴിയാണ് സിംഗ് പാകിസ്താനിലെത്തിയതെന്ന് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട് ചെയ്തു.
65 കാരിയായ കുല്‍സൂമിന് സിംഗിനെ കണ്ടതിന് ശേഷം വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഫൈസലാബാദിലെ സ്വന്തം പട്ടണത്തില്‍ നിന്ന് മകന് ശഹ്സാദ് അഹ്മദിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സഹോദരനെ കാണാന്‍ കുല്സൂമെത്തിയത്.
സഹോദരനെയും സഹോദരിയെയും ഉപേക്ഷിച്ച് 1947 ല്‍ ജലന്ധറിലെ പ്രാന്തപ്രദേശത്ത് നിന്ന് തന്റെ മാതാപിതാക്കള്‍ പാകിസ്താനിലേക്ക് കുടിയേറിയതായി കുല്‍സൂം പറഞ്ഞു.
താന്‍ പാകിസ്താനിലാണ് ജനിച്ചതെന്നും നഷ്ടപ്പെട്ട സഹോദരനെയും സഹോദരിയെയും കുറിച്ച് മാതാവില്‍ നിന്ന് കേള്‍ക്കാറുണ്ടായിരുന്നുവെന്നും അവര്‍ ഓര്‍മിച്ചു. കാണാതായ മക്കളെ ഓര്‍ക്കുമ്പോഴെല്ലാം മാതാവ് കരയുമായിരുന്നു. തന്റെ സഹോദരനെയും സഹോദരിയെയും കാണാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവ് സര്‍ദാര്‍ ദാരാ സിങ്ങിന്റെ ഒരു സുഹൃത്ത് ഇന്‍ഡ്യയില്‍ നിന്ന് പാകിസ്താനിലേക്ക് വന്നിരുന്നു. ഈ സമയത്ത് ഇന്‍ഡ്യയില്‍ ഉപേക്ഷിച്ച മകനെയും മകളെയും കുറിച്ച് മാതാവ് സര്‍ദാര്‍ ദാരാ സിംഗിനോട് പറഞ്ഞിരുന്നു. ഗ്രാമത്തിന്റെ പേരും മറ്റ് വിവരങ്ങളും ദാരാ സിംഗിന് നല്കി. ഇതിന് ശേഷം ദാരാ സിംഗ് നാട്ടില്‍ അന്വേഷിച്ച് മകന് ജീവിച്ചിരിപ്പുണ്ടെന്നും എന്നാല്‍ മകള്‍ മരിച്ചുവെന്നും മാതാവിനെ അറിയിച്ചു. 1947-ല്‍ ഒരു സിഖ് കുടുംബം ദത്തെടുത്ത മകന്റെ പേര് അമര്‍ജിത് സിംഗ് എന്നാണെന്ന് ദാരാ സിംഗ് മാതാവിനോട് പറഞ്ഞു. സഹോദരന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിങ്ങിനെ വാട്സ്ആപില് ബന്ധപ്പെട്ടു', കുല്‍സൂം പറഞ്ഞു.
തന്റെ യഥാര്‍ഥ മാതാപിതാക്കള്‍ പാകിസ്താനിലാണെന്നും മുസ്ലീങ്ങളാണെന്നും അറിഞ്ഞപ്പോള്‍ അത് ഞെട്ടലുണ്ടാക്കിയെന്ന് അമര്‍ജിത് സിംഗ് പറഞ്ഞു. എന്നിരുന്നാലും, വിഭജന സമയത്ത് സ്വന്തം കുടുംബത്തിന് പുറമെ മറ്റ് നിരവധി കുടുംബങ്ങളും പരസ്പരം വേര്‍പിരിഞ്ഞതായി അദ്ദേഹം സ്വയം ആശ്വസിച്ചു.
കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ താന്‍ ഇനിയും പാകിസ്താനിലേക്ക് വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് സഹോദരങ്ങളും പരസ്പരം നിരവധി സമ്മാനങ്ങള്‍ കൊണ്ടുവന്നിരുന്നു.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, World, Top-Headlines, Pakistan, India, Muslim, Sisters, Kartarpur, Indian sikh brother-Pakistani muslim sister meets at Kartarpur, first time after partition.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.