Indian sailors | ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികള്‍ ഉള്‍പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍; തടവിലാക്കപ്പെട്ടവരില്‍ കൊല്ലത്തെ വിസ്മയയുടെ സഹോദരന്‍ വിജിത് ഉള്‍പെടെ 3 മലയാളികളും

 


കൊണാക്രി: (www.kvartha.com) പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികള്‍ ഉള്‍പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍. തടവിലാക്കപ്പെട്ടവരില്‍ കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പെടെ മൂന്ന് മലയാളികളുമുണ്ട്. പത്തുപേര്‍ വിദേശികളാണ്.

Indian sailors | ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികള്‍ ഉള്‍പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍; തടവിലാക്കപ്പെട്ടവരില്‍ കൊല്ലത്തെ വിസ്മയയുടെ സഹോദരന്‍ വിജിത് ഉള്‍പെടെ 3 മലയാളികളും

നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കംപനി നല്‍കിയിട്ടും ഇവരെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.

നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ ഊഴംകാത്ത് നില്‍ക്കുന്നതിനിടെ ഒരു ബോട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ മാറ്റി. ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വന്നത് നൈജീരിയന്‍ നേവിയാണെന്ന് അറിയുന്നത്.

ക്രൂഡ് ഓയില്‍ മോഷണത്തിന് വന്ന കപ്പല്‍ എന്ന രീതിയിലായിരുന്നു നൈജീരിയന്‍ നേവിയുടെ അന്വേഷണം. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കംപനിയോട് ആവശ്യപ്പെട്ടു. കംപനി അത് നല്‍കിയതോടെ മോചനം സാധ്യമായെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ജീവനക്കാരെയും കപ്പലിനെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. ഇന്‍ഡ്യ ഉള്‍പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കിലേ ഇനി മോചനം സാധ്യമാകൂ.

Keywords: Indian sailors arrested in Guinea Including Malayalees, Nigeria, Malayalees, Custody, Ship, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia