ദക്ഷിണാഫ്രികയില്‍ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്‍ഡ്യന്‍ വംശജ വെടിയേറ്റ് മരിച്ചു
Aug 26, 2021, 10:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജൊഹാനസ്ബര്‍ഗ്: (www.kvartha.com 26.08.2021) കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രികയില്‍ നടന്ന കോടികളുടെ പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്‍ഡ്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു. കാറില്‍ വീട്ടിലേക്ക് വരുന്ന വഴിയാണ് വെടിയേറ്റത്.
ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടു ജൊഹാനസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറില്‍ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബബിത നല്‍കിയ വിവരമാണു പി പി ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന കോടികളുടെ അഴിമതി വെളിച്ചത്ത് കൊണ്ടുവന്നത്. 2 കോടി ഡോളറിന്റെ അഴിമതിയാണ് പുറത്തുവന്നത്.
അതേസമയം ബബിതയുടെ മരണത്തില്‍ ഉന്നത തല അന്വേഷണത്തിന് സര്‍കാര്‍ ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ബബിത സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ലെന്ന് സീരിയസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് വക്താവ് കൈസര്‍ കന്യാഗോ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

