Student Killed | നോടിങ് ഹാമില്‍ അക്രമിയുടെ കുത്തേറ്റ് ഇന്‍ഡ്യന്‍ വംശജയായ വിദ്യാര്‍ഥിനി അടക്കം 3 മരണം; ഇരയായത് ദേശീയ ഹോകി താരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) നോടിങ് ഹാമില്‍ അക്രമിയുടെ കുത്തേറ്റ് ഇന്‍ഡ്യന്‍ വംശജയായ വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ മരിച്ചു. ദേശീയ ഹോകി ക്രികറ്റ് താരം കൂടിയായ ഗ്രെയ്സ് കുമാര്‍ (19) ആണ് മരിച്ച ഇന്‍ഡ്യന്‍ വംശജ.

നോടിങ് ഹാം യൂനിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ മെഡികല്‍ വിദ്യാര്‍ഥിനിയാണ് മരിച്ച ഗ്രെയ്‌സ്. ചൊവ്വാഴ്ച രാവിലെ സുഹൃത്ത് ബെര്‍ണബി വെബ്ബറിനൊപ്പം താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

കുത്തേറ്റ ഗ്രെയ്‌സ് ഓടി അടുത്തുള്ള വീട്ടില്‍ കയറിയെങ്കിലും മരണം സംഭവിച്ചു. ഗ്രെയ്‌സിനെ കുത്തിയ അക്രമി 65കാരനായ സ്‌കൂള്‍ ജീവനക്കാരനെയും കുത്തിക്കൊലപ്പെടുത്തിയശേഷം അയാളുടെ വാനുമായി കടന്നുകളഞ്ഞുവെന്നും ഈ വാഹനം ഇടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ക്ക് പരുക്കേറ്റുവെന്നും ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും നോടിങ് ഹാം പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ പടിഞ്ഞാറന്‍ ആഫ്രികക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രെയ്സ് ഇന്‍ഗ്ലന്‍ഡിലെ അണ്ടര്‍ 16, അണ്ടര്‍ 18 ദേശീയ ഹോകി ടീം അംഗമായിരുന്നു. ലന്‍ഡനില്‍ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുന്ന ഡോ. സഞ്ജോയ് കുമാറിന്റെ മകളാണ് ഗ്രെയ്സ്. 2009ല്‍ മൂന്ന് ആഫ്രോ-കരീബിയന്‍ കൗമാരക്കാരെ അക്രമികളില്‍ നിന്ന് രക്ഷിച്ച സജ്ഞോയ് ഓര്‍ഡര്‍ ഓഫ് ബ്രിടീഷ് എംപയര്‍ അംഗം കൂടിയാണ്. ലന്‍ഡനിലെ അറിയപ്പെടുന്ന അനസ്തറ്റിസ്റ്റ് ആണ് മാതാവ് സിനെഡ്.

കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിനി തേജസ്വിനി റെഡ്ഡി ലന്‍ഡനില്‍ ബ്രസീല്‍ സ്വദേശിയായ യുവാവിന്റെ കുത്തേറ്റ് മരിച്ചിരുന്നു. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ചിലാണ് ബിരുദാനന്തര പഠനത്തിനായി ഇവര്‍ ലന്‍ഡനിലെത്തിയത്. തേജസ്വിനിയും നോടിങ് ഹാം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായിരുന്നു.

സംഭവത്തെ കുറിച്ച് ബ്രിടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സ് സെഷന്റെ തുടക്കത്തില്‍ പറഞ്ഞത് ഇങ്ങനെ:

Student Killed | നോടിങ് ഹാമില്‍ അക്രമിയുടെ കുത്തേറ്റ് ഇന്‍ഡ്യന്‍ വംശജയായ വിദ്യാര്‍ഥിനി അടക്കം 3 മരണം; ഇരയായത് ദേശീയ ഹോകി താരം


കഴിഞ്ഞദിവസം നോടിങ് ഹാമില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തോടുള്ള നിരന്തരമായ പ്രതികരണത്തിന് രാജ്യം മുഴുവന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുമെന്ന് അറിയാം. എന്നാല്‍ ഞങ്ങളുടെ ചിന്തകള്‍ പരുക്കേറ്റവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ്- എന്നും സുനക് പറഞ്ഞു.

Keywords: Indian-origin teen among 3 killed in UK’s Nottingham knife attacks, London, News, Indian-origin teen, Killed, Nottingham, Knife Attacks, Medical Student, Injury, Grace Kumar, World. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia