Leo Varadkar | ഇന്‍ഡ്യന്‍ വംശജനായ ലിയോ വരാഡ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

 



ഡബ്ലിന്‍: (www.kvartha.com) ഇന്‍ഡ്യന്‍ വംശജനായ ലിയോ വരാഡ്കര്‍ (43) അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഉപപ്രധാനമന്ത്രിയായിരുന്ന ലിയോ വരാഡ്കര്‍ ശനിയാഴ്ചയാണ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. 
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളില്‍ ഒരാളായ വരാഡ്കര്‍ രണ്ടാം വട്ടമാണ് ഈ സ്ഥാനത്തെത്തുന്നത്. 

2017-20 വര്‍ഷങ്ങളിലും ഇദ്ദേഹം അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായിരുന്നു. ഇതോടെ ബ്രിടന് പിന്നാലെ അയല്‍രാജ്യമായ അയര്‍ലന്‍ഡിനും ഇന്‍ഡ്യന്‍ വംശജനായ പ്രധാനമന്ത്രിയെ ലഭിച്ചിരിക്കുകയാണ്.

ഫിയാനഫോള്‍ നേതാവ് മൈകല്‍ മാര്‍ടിന്‍ കൂട്ടുകക്ഷി സര്‍കാരില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് പാര്‍ടി നേതാവായ വരാഡ്കര്‍ പ്രധാനമന്ത്രിയായത്. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ടി എന്നീ മൂന്ന് കക്ഷികള്‍ ചേര്‍ന്നതാണ് ഭരണമുന്നണി. 

Leo Varadkar | ഇന്‍ഡ്യന്‍ വംശജനായ ലിയോ വരാഡ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു


മുംബൈ സ്വദേശിയായ ഡോ. അശോക് വരാഡ്കറുടെയും നഴ്സായ അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനില്‍ ജനിച്ച വരാഡ്കര്‍ 2007 ല്‍ ആണ് ആദ്യം എംപിയായത്. ഡോക്ടറായ വരാഡ്കര്‍ 2017 ജൂണ്‍ 13ന് പ്രധാനമന്ത്രിയായപ്പോള്‍ 38 ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്. 

2015ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന അയര്‍ലന്‍ഡിന്റെ റഫറണ്ടത്തിന് മുമ്പ് തന്നെ വരാഡ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. 'ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്. ഇത് ഒരു രഹസ്യമല്ല, പക്ഷേ എല്ലാവര്‍ക്കും അറിയേണ്ട 
കാര്യവുമല്ല. ഇത് എന്നെ നിര്‍വചിക്കുന്ന ഒന്നല്ല'-ഇതായിരുന്നു വരാഡ്കറുടെ വാക്കുകള്‍. കാര്‍ഡിയോളജിസ്റ്റ് മാത്യു ബാരറ്റ് ആണ് ജീവിത പങ്കാളി.

Keywords:  News,World,international,PM,Prime Minister,Top-Headlines,Politics,party,Political party, Indian-Origin Leo Varadkar Re-Elected As Ireland Prime Minister Under Rotation Deal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia