Dead | ഇന്‍ഡ്യന്‍ വംശജരായ ദമ്പതികളും മകളും കാനഡയിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

 


ഒട്ടാവ: (KVARTHA) ഇന്‍ഡ്യന്‍ വംശജരായ ദമ്പതികളേയും മകളേയും ദുരൂഹ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച് ഏഴിനുണ്ടായ തീപ്പിടിത്തത്തിലാണ് മൂന്നുപേരും മരിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കത്തിനശിച്ച വീട്ടില്‍ നിന്നും തീ അണച്ചതിനുശേഷം പൊലീസ് നടത്തിയ തിരച്ചിലാണ് മൂന്നുപേരുടേയും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ആ സമയത്ത് മരിച്ചവരെ കുറിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് ഇക്കാര്യത്തില്‍ കൃത്യമായൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതെന്നും അന്വേഷണസംഘം പറഞ്ഞു.

Dead | ഇന്‍ഡ്യന്‍ വംശജരായ ദമ്പതികളും മകളും കാനഡയിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

തീപ്പിടിത്തത്തെ കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതായി പീല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ടാറിന്‍ യങിനെ ഉദ്ധരിച്ച് സിടിവി ന്യൂസ് റിപോര്‍ട് ചെയ്തു. നരഹത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗവുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം നടത്തുന്നതെന്നും ആകസ്മികമായുണ്ടായ തീപ്പിടിത്തമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഒന്റാറിയോ ഫയര്‍ മാര്‍ഷല്‍ അറിയിച്ചതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 15 കൊല്ലമായി രാജീവും കുടുംബവും അവിടെ താമസിച്ചുവരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ കുടുംബത്തെ അലട്ടിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അയല്‍വാസി കെന്നത്ത് യൂസഫ് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമോ വീഡിയോ ദൃശ്യങ്ങളോ നല്‍കാനുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Keywords: Indian-origin couple, daughter Died in suspicious fire in Canada, Canada, News, Press Release, Dead Body, Fire, Family, Indian-Origin Couple, Daughter, Police, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia