ശ്രദ്ധിക്കുക: ഇപ്പോഴും യുക്രൈനിൽ കഴിയുന്ന എല്ലാ ഇൻഡ്യൻ വിദ്യാർഥികൾക്കും അടിയന്തര നിർദേശവുമായി എംബസി; ഈ ഫോം പൂരിപ്പിക്കുക

 


കീവ്: (www.kvartha.com 06.03.2022) ഇപ്പോഴും യുക്രൈനിൽ കഴിയുന്ന എല്ലാ ഇൻഡ്യൻ പൗരന്മാരോടും അടിയന്തരമായി ഒരു ഫോം പൂരിപ്പിക്കാൻ നിർദേശിച്ച് യുക്രൈനിലെ ഇൻഡ്യൻ എംബസി. പൂരിപ്പിക്കാനുള്ള ഗൂഗ്ൾ ഫോമിന്റെ ലിങ്കും എംബസി പങ്കുവെച്ചിട്ടുണ്ട്. ലിങ്ക്: https://docs(dot)google(dot)com/forms/d/e/1FAIpQLSc8ke6srGBbsIIe9OCmxi7GWIB_QTFnaH41neyGX_k5FlKa0A/viewform

ഇമെയിൽ വിലാസം, പാസ്‌പോർടിലുള്ള പേര്, പാസ്‌പോർട് നമ്പർ, ഇപ്പോൾ താമസിക്കുന്ന വിലാസം തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കണം. യുക്രൈനിലെ സ്ഥലത്തിന്റെ ലൊകേഷൻ വ്യക്തമാക്കുകയും യുക്രൈനിലും ഇൻഡ്യയിലും ബന്ധപ്പെടാനുള്ള നമ്പർ നൽകുകയും വേണം.
     
ശ്രദ്ധിക്കുക: ഇപ്പോഴും യുക്രൈനിൽ കഴിയുന്ന എല്ലാ ഇൻഡ്യൻ വിദ്യാർഥികൾക്കും അടിയന്തര നിർദേശവുമായി എംബസി; ഈ ഫോം പൂരിപ്പിക്കുക

പോളൻഡ്, റൊമാനിയ, ഹംഗറി അതിർത്തികൾ വഴി യുക്രൈനിലെ വിവിധ നഗരങ്ങളിൽ നിന്ന് ഇൻഡ്യൻ വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ യുദ്ധകാലാടിസ്ഥാനത്തിൽ 'ഓപറേഷൻ ഗംഗ' തുടരുകയാണ്.
പിസോചിനിൽ നിന്ന് എല്ലാ പൗരന്മാരെയും ഒഴിപ്പിച്ചതായി എംബസി നേരത്തെ ഒരു ട്വീറ്റിൽ അറിയിച്ചു.

Keywords:  News, World, Ukraine, Russia, War, Attack, Embassy, Indian, People, Students, National, Top-Headlines, Country, Social Media, Application, Indian embassy in Ukraine, Russia Ukraine, Conflict, Russia Ukraine Crisis, Indian nationals in Ukraine, Urgent Basis, Indian Nationals Remaining In Ukraine Asked To Send Details On 'Urgent Basis' Via This Form: Indian Embassy. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia