കാനഡയിലെ ബ്രാംപ്ടണ്‍ മേയറിന്റെ ട്വീറ്റിന് വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന മറുപടി ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് ജോലി നഷ്ടമായി

 



ഒട്ടാവ: (www.kvartha.com 06.05.2020) മേയറിന്റെ ട്വീറ്റിന് വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന മറുപടി ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് കാനഡയില്‍ ജോലി നഷ്ടമായി. കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടേതാണ് നടപടി. രവി ഹൂഡ എന്നയാളെ സ്‌കൂള്‍ കൗണ്‍സില്‍ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും നീക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

കാനഡയിലെ ബ്രാംപ്ടണ്‍ മേയറിന്റെ ട്വീറ്റിന് വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന മറുപടി ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് ജോലി നഷ്ടമായി

റമദാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് ബാങ്കുവിളിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൌണിന്റെ ട്വീറ്റിനായിരുന്നു വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയിലെ മറുപടി ട്വീറ്റ്. 1984ലെ നിയമനുസരിച്ച് പള്ളിമണികള്‍ മുഴക്കുന്നതില്‍ ഇളവുണ്ട്. ഇതേ രീതിയില്‍ മറ്റു വിശ്വാസങ്ങളെക്കൂടി പരിഗണിക്കുക എന്നതിനാലാണ് ബാങ്കുവിളിക്ക് അനുമതി നല്‍കിയതെന്നായിരുന്നു മേയറിന്റെ ട്വീറ്റ്.

കാനഡയിലെ ബ്രാംപ്ടണ്‍ മേയറിന്റെ ട്വീറ്റിന് വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന മറുപടി ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് ജോലി നഷ്ടമായി

ഇയാളുടെ ട്വീറ്റിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് അധികൃതരുടെ നടപടി. രവി ഹൂഡയുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിമാക്‌സ് വ്യക്തമാക്കി.

Keywords:  News, World, Twitter, Indian, Job, Ramadan, Mosque, Indian man loss job for islamophobic tweet in Canada
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia