വൈറ്റ് ഹൗസിന് മുന്നില്‍ ഇന്ത്യാക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് കഞ്ചാവ് ലഹരിയിലെന്ന് സംശയം

 


വാഷിംഗ്ടണ്‍: (www.kvartha.com 31.05.2019) യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍വെച്ച് ഇന്ത്യാക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. അര്‍ണാബ് ഗുപ്ത എന്നയാളാണ് ജീവനൊടുക്കിയത്. മേരിലാന്‍ഡിലെ ബെഥെസ്ഡ എന്ന സ്ഥലത്തെ താമസക്കാരനാണ് ഇയാള്‍.

വൈറ്റ് ഹൗസിന് മുന്നില്‍ ഇന്ത്യാക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് കഞ്ചാവ് ലഹരിയിലെന്ന് സംശയം

ബുധനാഴ്ച്ചയാണ് സംഭവം. വൈറ്റ് ഹൗസിന് സമീപം ധാരാളം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലത്ത് വെച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, America, Washington, Suicide, Indian, White House, President, Indian man dies after setting himself ablaze near White House
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia