Allowed | ശ്രീലങ്കക്കാര്‍ക്ക് ഇനി 10,000 ഡോളറിന് തുല്യമായ ഇന്‍ഡ്യന്‍ രൂപ കൈവശം വയ്ക്കാം

 


കൊളംബോ: (www.kvartha.com) ശ്രീലങ്കക്കാര്‍ക്ക് ഇനി 10,000 ഡോളറിനു തുല്യമായ ഇന്‍ഡ്യന്‍ രൂപ കൈവശം വയ്ക്കാം. ഇന്‍ഡ്യന്‍ രൂപയെ വിദേശ കറന്‍സിയായി വിജ്ഞാപനം ചെയ്യുന്നതിന്റെ ഭാഗമായി ശ്രീലങ്കയുടെ അപേക്ഷ പരിഗണിച്ചാണ് ഇന്‍ഡ്യയുടെ നടപടി. ഏഷ്യന്‍ മേഖലയില്‍ ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കാനും രൂപയുടെ സ്വാധീനം വര്‍ധിപ്പിക്കാനുമുള്ള ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമാണ് അനുമതി.

Allowed | ശ്രീലങ്കക്കാര്‍ക്ക് ഇനി 10,000 ഡോളറിന് തുല്യമായ ഇന്‍ഡ്യന്‍ രൂപ കൈവശം വയ്ക്കാം

ലങ്കന്‍ പൗരന്മാര്‍ക്ക് ഇനി ഇന്‍ഡ്യന്‍ രൂപയെ ഏതു കറന്‍സിയിലേക്കും മാറ്റാം. ഇതിനായി നോസ്‌ട്രോ അകൗണ്ട് (വിദേശ കറന്‍സി കൈകാര്യം ചെയ്യാനുള്ള അകൗണ്ട്) തുറക്കാന്‍ ശ്രീലങ്കന്‍ ബാങ്കുകള്‍ ഇന്‍ഡ്യന്‍ ബാങ്കുകളുമായി കരാറുണ്ടാക്കണം.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍, ഡോളറിന്റെ ലഭ്യതക്കുറവു മൂലമുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇതു ശ്രീലങ്കയ്ക്കു സഹായമാകും. ശ്രീലങ്കന്‍ ബാങ്കുകളുടെ ഓഫ്‌ഷോര്‍ യൂനിറ്റുകള്‍ക്ക് പ്രവാസികളില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീലങ്കന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും തമ്മില്‍ ഇനിമുതല്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ അടക്കമുള്ള കറന്റ് അകൗണ്ട് ഇടപാടുകള്‍ നടത്താനുമാവും.

Keywords: Indian govt allows Lankans to hold $10,000 worth of rupee in cash, Sri Lanka, News, Banking, Foreign Deposit, Economic Crisis, Bank, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia