Marriage Proposal | ബിഗ് ബാഷ് മത്സരത്തിനിടെ കാമുകിയോട് വിവാഹ അഭ്യര്‍ഥന നടത്തി ഇന്‍ഡ്യന്‍ യുവാവ്; കയ്യടിച്ച് ആരാധകര്‍, വീഡിയോ വൈറല്‍
Jan 3, 2024, 13:40 IST
മെല്‍ബണ്‍: (KVARTHA) ഓസ്‌ട്രേലിയയിലെ ട്വന്റി20 ലീഗായ ബിഗ് ബാഷ് മത്സരത്തിനിടെ കാമുകിയോടു വിവാഹ അഭ്യര്‍ഥന നടത്തി ഇന്‍ഡ്യന്‍ യുവാവ്. മെല്‍ബണ്‍ ക്രികറ്റ് മൈതാനത്ത് നടത്തിയ മത്സരത്തിനിടെയാണു യുവാവ് അപ്രതീക്ഷിതമായി മോതിരമെടുത്തു പ്രണയിനിക്കു നേരെ നീട്ടിയത്. എന്നാല്‍ യുവാവിന്റേയോ, കാമുകിയുടേയോ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
മത്സരത്തിനിടെ അവതാരകന്‍ എത്തി സംസാരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. രണ്ടു ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു യുവാവും കാമുകിയും. ഇത് ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോയെന്ന് അവതാരകന്‍ യുവാവിനോടു ചോദിച്ചു.
യുവാവിന്റെ മറുപടി ഇങ്ങനെ:
ഞാന്‍ സ്റ്റാര്‍സ് ടീമിന്റെ വലിയ ആരാധകനാണ്. അവള്‍ റെനെഗേഡ്‌സ് ടീമിന്റെ ആരാധിക. പക്ഷേ അവള്‍ക്ക് ഗ്ലെന്‍ മാക്‌സ്‌വെലിനെ ഇഷ്ടമാണ്. എനിക്കും അതെ. അതുകൊണ്ടാണ് ഞങ്ങള്‍ കളി കാണാനെത്തിയത്- യുവാവ് അവതാരകനോടു പറഞ്ഞു.
തുടര്‍ന്ന് 'ഇതൊരു വലിയ അവസരമാണ്, അതിനാല്‍ ഞാന്‍ അവള്‍ക്ക് ഒരു മോതിരം ഇടാന്‍ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് യുവാവ് പെട്ടെന്നു മുട്ടുകുത്തി മോതിരം പുറത്തെടുത്തപ്പോള്‍ യുവതി ആദ്യം ഒന്നു ഞെട്ടി.
പിന്നീട് യെസ് പറഞ്ഞതോടെ വിരലില്‍ മോതിരം അണിഞ്ഞു. ഇതു കണ്ട് ഗാലറിയിലുണ്ടായിരുന്ന ആരാധകരും കയ്യടികളോടെ പിന്തുണച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു ലക്ഷത്തിലേറെ പേരാണ് ഇതിനോടകം തന്നെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കണ്ടത്. നിരവധി ലൈകുകളും ലഭിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്.

Keywords: Indian Fan Proposes To Girlfriend During T20 Match In Australia. Her Response, Melbourne, News, Cricket Ground, Marriage Proposal, Girlfriend, T20 Match, Social Media, Video, World News.What better place to propose than the @MCG? 💍
— 7Cricket (@7Cricket) January 2, 2024
Congratulations to this lovely couple 🙌#BBL13 pic.twitter.com/1pANUOXmu3
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.