Accident | 300 അടി താഴ്ചയിലേക്ക് ടെസ്ല കാര്‍ മറിഞ്ഞുണ്ടായ അപകടം; 4 അംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി; ഇന്‍ഡ്യന്‍ വംശജന് അറസ്റ്റില്‍; സംഭവത്തിന്റെ ഭയാനകമായ വീഡിയോ കാണാം
Jan 5, 2023, 13:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com) 300 അടി താഴ്ചയിലേക്ക് ടെസ്ല കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്‍ഡ്യന്‍ വംശജന് അറസ്റ്റില്‍. അമേരികയിലെ സാന്‍ മതേവു കൗന്ടിയിലെ ഡെവിള്‍സ് സ്ലൈഡില്‍ വച്ചാണ് അപകടം ഉണ്ടായത്.
ടെസ്ലയുടെ മോഡല്‍ വൈയാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ പരുക്കുകളോടെ യാത്രക്കാരായ നാലംഗ കുടുംബം രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ഇന്‍ഡ്യന്‍ വംശജനായ ധര്‍മേഷും ഭാര്യയും നാലു വയസുകാരി മകളും ഒമ്പതുകാരനായ മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അന്വേഷണത്തില്‍ നിന്നും ധര്‍മേഷ് ബോധപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്ത് ജയിലിലാക്കി. വധശ്രമത്തിനും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമത്തിനുമാണ് 41കാരനായ ധര്‍മേഷ് എ പടേലിനെതിരെ പൊലീസ് കേസെടുത്തത്. കാര്‍ ഓടിച്ചിരുന്ന ധര്‍മേഷിനെ ആശുപത്രിയില്‍ നിന്നു കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചുവെന്നാണ് റിപോര്‍ട്.
സാന്‍ മതേവു കൗന്ടിയിലെ ഡെവിള്‍സ് സ്ലൈഡില്‍ വച്ചാണ് ഇയാള്‍ ടെസ്ലയെ ബോധപൂര്‍വം അപകടപ്പെടുത്തിയതെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ സംഘം പറയുന്നത്. പലതവണ മറിഞ്ഞ ശേഷമാണ് 250-300 അടി താഴേക്ക് കാര്‍ പതിക്കുന്നത്. കാര്‍ താഴേക്ക് പതിക്കുന്നത് കണ്ടവര്‍ 911ല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് അഗ്നിശമന സേന എത്തുന്നത്.
ഇത്ര വലിയ അപകടത്തില്‍ പെട്ടിട്ടും കാര്യമായ പരുക്കുപോലുമേല്ക്കാതെ യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ധര്‍മേഷ് ബോധപൂര്‍വം അപകടം വരുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു.
പ്രത്യേക സുരക്ഷയുള്ള സീറ്റുകളാണ് കുട്ടികള്‍ക്ക് രക്ഷയായതെന്നാണ് കാലിഫോര്‍ണിയ ഡിപാര്‍ട്മെന്റ് ഓഫ് ഫോറെസ്റ്ററി ആന്‍ഡ് ഫയര്‍ പ്രൊടക്ഷന്‍ കമാന്‍ഡര്‍ ബ്രയന്‍ പൊറ്റെങ്കര് പറയുന്നത്. ചെറിയ തോതില്‍ പരുക്കേറ്റ ധര്‍മേഷിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ധര്‍മേഷിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സംഭവത്തിന്റെ ഭയാനകമായ വീഡിയോ കാണാം:
#BREAKING: Massive rescue effort at Devil’s Slide after this car went down the embankment with four people inside.(1) pic.twitter.com/T5eAt3PyDb
— scott budman (@scottbudman) January 2, 2023
Keywords: Indian family survives Tesla crash, man deliberately drove car off a cliff [Video], New York, News, Accident, Injured, Hospital , Treatment, Family, Arrested, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

