SWISS-TOWER 24/07/2023

ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ

 


ADVERTISEMENT

ലണ്ടന്‍ : നരഹത്യയ്ക്ക് ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ രണ്ടര വര്‍ഷം ജയില്‍ ശിക്ഷ. ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് ഡോ. ബാല കൊവ്വാലിയെന്ന 64 കാരനെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. രോഗിയുടെ യഥാര്‍ഥ രോഗം കണ്ടെത്താന്‍ കഴിയാത്തിനാല്‍ അയാളുടെ മരണത്തിന് ഡോക്ടര്‍ കാരണക്കാരനായെന്നാണ് കോടതി കുറ്റം ചുമത്തിയത്.

ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍  ജയില്‍ ശിക്ഷ 2009 ജൂണിലാണ് ബാലയുടെ രോഗി ആന്ദ്രെ ഫെലോസ് മരിച്ചത്. 42 കാരനായ ആന്ദ്രെയുടെ വീട്ടിലെത്തി ബാല പരിശോധിക്കുകയായിരുന്നു. ബാലയുടെ കീഴില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ഇയാള്‍ക്ക് ഡയബറ്റിസ് ഉണ്ടെന്നും അത് മൂലം വിഷകരമായ ആസിഡ് നില ശരീരത്തില്‍ ഉയരുകയാണെന്നും കണ്ടെത്താന്‍ ബാല പരാജയപ്പെടുകയായിരുന്നുവത്രേ. ഡിപ്രഷന്‍ മൂലമുള്ള തലവേദന മാത്രമാണ് ആന്ദ്രെയ്ക്കുള്ളതെന്ന് പറഞ്ഞ് അതിനുള്ള ചികിത്സ മാത്രം നല്‍കുകയായിരുന്നു ഡോക്ടര്‍.

ആന്ദ്രെയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുവെന്ന് ഒരു ടെസ്റ്റ് നടത്തിയാല്‍ മനസിലാകുമായിരുന്നുവത്രേ. അങ്ങനെ വന്നാല്‍ ഇന്‍സുലില്‍ ഇന്‍ജെക്ഷനും റീഹൈഡ്രേഷനും നടത്തിയിരുന്നെങ്കില്‍ ആന്ദ്രെയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും കോടതി വിധിയില്‍ സൂചിപ്പിച്ചു.

കുറ്റകരമായ അനാസ്ഥയാണ് ബാലയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത്തരത്തിലുള്ള അവസ്ഥ മറ്റൊരു രോഗിക്കുമുണ്ടാകരുതെന്നും അതിന് എല്ലാ ഡോക്ടര്‍മാര്‍ക്കും നല്‍കുന്ന താക്കീതാണ് ഈ ശിക്ഷയെന്നും ജഡ്ജി റോജര്‍ കീന്‍ വിധിയില്‍​ചൂണ്ടിക്കാട്ടി.

Keywords: An Indian doctor , Britain , Manslaughter , Patient , Bala Kovvali , Andre Fellows, Sheffield Crown Court, Dr Kovvali , Blood-sugar , Daily Mail , UK-wide doctors, Primecare.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia