Found Dead | അബിജാനില്‍ ഇന്‍ഡ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം മാതാപിതാക്കളെ കാണാനില്ലെന്ന മകന്റെ പരാതിയ്ക്ക് പിന്നാലെ
Mar 3, 2024, 09:30 IST
അബിജാന്‍: (KVARTHA) പശ്ചിമ ആഫ്രികന്‍ രാജ്യമായ അബിജാനില്‍ ഇന്‍ഡ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡ്യക്കാരായ സഞ്ജയ് ഗോയലും ഭാര്യ സാന്റോഷ് ഗോയലുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് കോട് ഡി ഐവറിയിലെ ഇന്‍ഡ്യന്‍ എംബസി അറിയിച്ചു. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എംബസി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.
കുടുംബത്തിനോട് ഞങ്ങളുടെ ദു:ഖം രേഖപ്പെടുത്തുകയാണ്. ഈ വിഷമ ഘട്ടത്തില്‍ കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുകയാണ്. ഇന്‍ഡ്യന്‍ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു. അതേസമയം, ഇന്‍ഡ്യന്‍ ദമ്പതികളുടെ മരണത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
കഴിഞ്ഞ മാസം 26ന് ഇവരെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ഡെല്‍ഹിയില്‍ നിന്നും പുറപ്പെട്ട ദമ്പതികളെ കാണാനില്ലെന്ന് കാണിച്ച് മകന്‍ കരണ്‍ ഗോയലാണ് പരാതി നല്‍കിയത്. യാത്രയിലായിരുന്ന മാതാപിതാക്കളെ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കരണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് മരണവാര്‍ത്ത പുറത്ത് വരുന്നത്. ഇവരുടെ പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Keywords: News, World, World-News, Obituary, Obituary-News, Indian Couple, Found Dead, West Africa, Embassy, Cote d'Ivoire, Family, Indian Couple Found Dead In West Africa, Embassy Says Looking For Answers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.