Injured | നേപാളിലെ മനാസലു പര്‍വതത്തിലെ ഹിമപാതം: ഇന്‍ഡ്യക്കാരുള്‍പെടെ 12 പേര്‍ക്ക് പരുക്ക്
Sep 27, 2022, 16:52 IST
നേപാള്‍: (www.kvartha.com) നേപാളിലെ മനാസലു പര്‍വതത്തിലെ ഹിമാപാതത്തില്‍പെട്ട് ഇന്‍ഡ്യക്കാരുള്‍പെടെ 12 പര്‍വതാരോഹകര്‍ക്ക് പരുക്ക്. ബല്‍ജീത് കൗര്‍ എന്ന ഇന്‍ഡ്യക്കാരനും പരുക്കേറ്റവരില്‍പെടുന്നു. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു ഹിമാപതം ഉണ്ടായത്. ഇവര്‍ ഉയര്‍ന്ന കാംപുകളിലേക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പര്‍വതാരോഹകരില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ എട്ടാമത്തെ ഏറ്റവും ഉയരമുള്ള പര്‍വതവും ഏറ്റവും അപകടകരമായ അഞ്ചാമത്തെ കൊടുമുടിയുമാണ് മനാസലു. 53 പര്‍വതാരോഹകര്‍ ഇവിടെ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
Keywords: Indian climber among 12 injured as avalanche hits Nepal's Mt. Manaslu, Nepal, News, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.