Plane Crash | ഇന്‍ഡ്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും മകനും സിംബാബ്‌വെയില്‍ വിമാനാപകടത്തില്‍ മരിച്ചു

 


ഹരാരെ: (KVARTHA) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്‍ഡ്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവ(22)യും മരിച്ചു. ആഫ്രികന്‍ രാജ്യമായ സിംബാബ്‌വെയില്‍ ഏതാനും ദിവസം മുമ്പ് ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

തെക്ക്-പടിഞ്ഞാറന്‍ സിംബാബ്‌വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സ്വര്‍ണത്തിന്റെ ഉള്‍പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം (RioZim) എന്ന കംപനിയുടെ ഉടമയാണ് ഹര്‍പല്‍ രണ്‍ധവ.

ഒറ്റ എന്‍ജിനുള്ള വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ മുറോവ വജ്രഖനിക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഹര്‍പല്‍ രണ്‍ധവയുടെ സഹഉടമസ്ഥതയിലുള്ള ഖനിയ്ക്ക് സമീപമാണ് വിമാന അവശിഷ്ടങ്ങള്‍ പതിച്ചത്. ജീവനക്കാരും യാത്രക്കാരും ഉള്‍പെടെ എല്ലാവരും മരണപ്പെട്ടു.

റിയോസിം കംപനിയുടെ ഉടമസ്ഥതതയിലുള്ള സ്വകാര്യ വിമാനത്തിലാണ് ഹര്‍പല്‍ രണ്‍ധവയും മകനും സഞ്ചരിച്ചിരുന്നത്. സിംബാബ്‌വെയുടെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്ര ഖനിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

വിമാനത്തില്‍ ഹര്‍പല്‍ രണ്‍ധവയ്ക്ക് പുറമെ മകന്‍ ഉള്‍പെടെ അഞ്ച് പേര്‍ ഉണ്ടായിരുന്നെന്നാണ് റിപോര്‍ടുകള്‍. സിംബാബ്‌വെ അധികൃതര്‍ അപകടത്തിന്റെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
സ്വര്‍ണത്തിന് പുറമെ നികല്‍, കോപര്‍ തുടങ്ങിയ ലോഹങ്ങളുടെയും ഖനനവും സംസ്‌കരണവും റിയോസിം കപനി നടത്തുന്നുണ്ട്. ഇതിന് പുറമെ മറ്റ് കംപനികളിലും ഹര്‍പല്‍ രണ്‍ധവയ്ക്ക് ശതകോടികളുടെ നിക്ഷേപമുണ്ട്.

Plane Crash | ഇന്‍ഡ്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും മകനും സിംബാബ്‌വെയില്‍ വിമാനാപകടത്തില്‍ മരിച്ചു




Keywords: News, World, World-News, Accident-News, Zimbabwe News, Plane Crash, Accident, Indian Billionaire, Harpal Randhawa, Son, Died, Technical Fault, Indian Billionaire Harpal Randhawa, 22-Year-Old Son Died In Zimbabwe Plane Crash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia