ബെയ്ജിംഗ്: (www.kvartha.com 15/07/2015) തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 20 വിദേശ ടൂറിസ്റ്റുകള്‍ വടക്കന്‍ ചൈനയില്‍ അറസ്റ്റിലായതായി റിപോര്‍ട്ട്.
ചൈനയില്‍ 47 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സംഘത്തെയാണ് ഇര്‍ദോസിലെ ഇന്നര്‍ മംഗോളിയന്‍ സിറ്റിയിലെ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടനിലെ വിദേശകാര്യ ഓഫീസും സൗത്ത് ആഫ്രിക്കന്‍ ചാരിറ്റി സംഘടനയായ ഗിഫ്റ്റ് ഒഫ് ഗിവേഴ്‌സ് ഫൗണ്ടേഷനും റിപോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പിടിയിലായ അഞ്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളും മൂന്ന് ബ്രിട്ടണ്‍ സ്വദേശികളും ഒരു ഇന്ത്യന്‍ സ്വദേശിയും ഒഴികെ മറ്റ് 11 ടൂറിസ്റ്റുകളെ വിട്ടയക്കാന്‍ ചൈന തയ്യാറായെന്നും, മറ്റുള്ളവരെ ഇന്നര്‍ മംഗോളിയയിലുള്ള തടങ്കലില്‍ പാര്‍പ്പിച്ചതായും ഗിഫ്റ്റ് ഒഫ് ഗിവേഴ്‌സ് ഫൗണ്ടേഷന്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായവര്‍ ഹോട്ടല്‍ മുറിയിലിരുന്ന് നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ ആശയം
പ്രചരിപ്പിക്കാനുള്ള വീഡിയോ കണ്ടുവെന്നാണ് ചൈനീസ് അധികൃതര്‍ ഇവര്‍ക്കെതിരെ ചാര്‍ത്തിയ കുറ്റമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമോ അവരുടെ രാജ്യത്ത് ക്രിമിനല്‍ റെക്കാര്‍ഡുകളോ ഇല്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ എംബസി വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
എന്നാല്‍ പിടിയിലായ അഞ്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളും മൂന്ന് ബ്രിട്ടണ്‍ സ്വദേശികളും ഒരു ഇന്ത്യന്‍ സ്വദേശിയും ഒഴികെ മറ്റ് 11 ടൂറിസ്റ്റുകളെ വിട്ടയക്കാന്‍ ചൈന തയ്യാറായെന്നും, മറ്റുള്ളവരെ ഇന്നര്‍ മംഗോളിയയിലുള്ള തടങ്കലില്‍ പാര്‍പ്പിച്ചതായും ഗിഫ്റ്റ് ഒഫ് ഗിവേഴ്‌സ് ഫൗണ്ടേഷന്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായവര്‍ ഹോട്ടല്‍ മുറിയിലിരുന്ന് നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ ആശയം
Keywords: Indian among 20 tourists arrested by China over "terror" videos, Beijing, Visit, Hotel, Report, South Africa, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.