Terminated | 'കോള്‍ എടുക്കരുതെന്ന് നിയമം ഉണ്ടായിരുന്നില്ല'; മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയില്‍ സംസാരിച്ചതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി എന്‍ജിനീയര്‍
Aug 2, 2023, 09:22 IST
ന്യൂയോര്‍ക്: (www.kvartha.com) മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയില്‍ സംസാരിച്ചതിന് യുഎസ് കംപനി ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി ഇന്‍ഡ്യന്‍ - അമേരികന്‍ എന്‍ജിനീയര്‍. 78 കാരനായ അനില്‍ വര്‍ഷ്‌നെയ് എന്നയാള്‍ക്കാണ് ഇന്‍ഡ്യയില്‍ കഴിയുന്നയാളോട് സംസാരിച്ചതിന് ജോലി നഷ്ടപ്പെട്ടത്.
യുഎസില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. മിസൈല്‍ ഡിഫന്‍സ് കരാര്‍ കംപനിയായ പാര്‍സണ്‍സ് കോര്‍പറേഷനെതിരെയും യുഎസ് ഡിഫന്‍സ് സെക്രടറി ലോയ്ഡ് ഓസ്റ്റിനെതിരെയും അനില്‍ വര്‍ഷ്‌നെയ് കേസ് കൊടുത്തിട്ടുണ്ടെന്ന് എഎല്‍ ഡോട് കോം റിപോര്‍ട് ചെയ്തു.
1968ല്‍ യുഎസിലേക്കു കുടിയേറിയ വര്‍ഷ്‌നെയ്ക്ക് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് മെകാനികല്‍ എന്‍ജിനീയറിങ് ബിരുദമുണ്ട്. ഹണ്ട്‌സ്വിലെയിലെ പാര്‍സണ്‍സ് ഓഫിസില്‍ 2011 ജൂലൈ മുതല്‍ 2022 ഒക്ടോബര്‍ വരെയാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
'കോള്‍ എടുക്കരുതെന്ന് നിയമം ഉണ്ടായിരുന്നില്ല. അന്വേഷണം ഇല്ലാതെയാണ് പുറത്താക്കിയത്. വലിയ സുരക്ഷാ ലംഘനമാണ് നടത്തിയതെന്നായിരുന്നു കംപനിയുടെ അവകാശവാദം. മാത്രമല്ല കംപനി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വന്നു'- നോര്‍തേണ്‍ ഡിസ്ട്രിക്ട് ഓഫ് അലബാമയില്‍ ജൂണില്‍ നല്‍കിയ ഹര്‍ജിയില്‍ ഇയാള്‍ പറയുന്നു.
എന്നാല്‍ സഹപ്രവര്‍ത്തകനായ വര്‍ഷ്‌നെയ് ജോലി സമയത്ത് വീഡിയോ കോള്‍ എടുത്ത് സംസാരിച്ചെന്നും കംപനിയുടെ പല രഹസ്യ വിവരങ്ങളും പങ്കുവച്ചുവെന്നും ആരോപിച്ചാണ് കംപനി പരാതി നല്‍കിയത്. എന്നാല്‍ വീഡിയോ കോളിലൂടെ സംസാരിച്ചപ്പോള്‍ നിന്നിരുന്ന ക്യുബികിളില്‍ ഓഫിസ് സംബന്ധമായതോ രഹസ്യ സ്വഭാവമുള്ളതോ ഒന്നും ഇല്ലായിരുന്നുവെന്നും വര്‍ഷ്‌നെയ് പറയുന്നു.
ജൂലൈ 24ന് നല്‍കിയ മറുപടി സത്യവാങ്മുലത്തില്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കംപനി സ്വീകരിച്ചത്. മാത്രമല്ല, ഹര്‍ജി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട ഇവര്‍ തങ്ങളുടെ അഭിഭാഷകര്‍ക്കു വന്ന നഷ്ടം നികത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: News, World, World-News, Indian-American, Engineer, Terminated, Phone Call, Hindi, Files Lawsuit, Indian-American Engineer Fired For Talking With Dying Relative In Hindi, Files Lawsuit.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.