Acquitted | വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സമീപത്തിരുന്ന് സ്വയംഭോഗം ചെയ്‌തെന്ന കേസ്; ആരോപണവിധേയനായ ഇന്‍ഡ്യന്‍ ഡോക്ടറെ യുഎസ് കോടതി കുറ്റവിമുക്തനാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (KVARTHA) ഹവായിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സമീപത്തിരുന്ന് സ്വയംഭോഗം ചെയ്‌തെന്ന കേസില്‍ ആരോപണവിധേയനായ ഇന്‍ഡ്യന്‍ ഡോക്ടറെ യുഎസ് കോടതി കുറ്റവിമുക്തനാക്കി. ബോസ്റ്റണിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായ സുദീപ്ത മൊഹന്തിയെ (33) ആണ് കുറ്റവിമുക്തനാക്കിയത്.

മൂന്നു ദിവസത്തെ വിചാരണയ്ക്കുശേഷമാണ് ബോസ്റ്റണ്‍ ഫെഡറല്‍ കോടതി വെറുതെവിട്ടത്. ഡോ. സുദീപ്ത 2022 മേയില്‍ ഹൊനോലുലുവില്‍നിന്ന് ബോസ്റ്റണിലേക്കുള്ള ഹവായിയന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ 14 കാരിയുടെ സമീപത്തുവച്ച് സ്വയംഭോഗം ചെയ്തുവെന്നായിരുന്നു കേസ്.

ഒരു പുതുപ്പുകൊണ്ട് കഴുത്തുവരെ മൂടി ഇരിക്കുകയായിരുന്ന ആളിന്റെ കാലുകള്‍ ഉയര്‍ന്നുതാഴുന്നത് കണ്ടുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് അടുത്ത സീറ്റിലേക്ക് മാറിയിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പിന്നീട് വിമാനം ബോസ്റ്റണില്‍ ഇറങ്ങിയതിനുശേഷം കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയും പൊലീസില്‍ റിപോര്‍ട് ചെയ്യുകയുമായിരുന്നു.


Acquitted | വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സമീപത്തിരുന്ന് സ്വയംഭോഗം ചെയ്‌തെന്ന കേസ്; ആരോപണവിധേയനായ ഇന്‍ഡ്യന്‍ ഡോക്ടറെ യുഎസ് കോടതി കുറ്റവിമുക്തനാക്കി



സംഭവത്തില്‍ തന്റെ നിസ്സഹായത വ്യക്തമാക്കി സുദീപ്ത സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. 'പ്രതിശ്രുത വധുവാണ് എന്റെ അടുത്ത് ഇരുന്നിരുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കു രണ്ടാള്‍ക്കും മനസിലാകുന്നില്ല. രോഗികളെ പരിചരിക്കാന്‍ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച തനിക്ക് വ്യാജമായ കുറ്റാരോപണമാണ് നേരിടേണ്ടിവന്നത്' -സുദീപ്ത പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

Keywords: News, World, World-News, Police-News, Indian-American Doctor, Primary Care, Physician, Boston, Plane, Beth Israel Deaconess Medical Center, Hawaiian Airlines, Flight, Honolulu, Court, Teen, Fiance, Indian-American Doctor 'Not Guilty' Of Masturbating Next To Teen On Plane.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script