Milk Day | ലോക ക്ഷീരദിനം: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ; 23% വിഹിതം; ചില കൗതുക കണക്കുകൾ അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) വ്യാഴാഴ്ച ലോക ക്ഷീര ദിനമായി ആചരിക്കുന്നു. ഒരു കാലത്ത് ഇന്ത്യ പാൽ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപെട്ടിരുന്നു, എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാണ് ഇന്ത്യ. ആഗോള പാൽ ഉൽപാദനത്തിന്റെ 23 ശതമാനവും ഇന്ത്യയിൽ നിന്നാണ്. അതേസമയം രാജ്യത്തെ പാൽ ദൈനംദിന ഉപഭോഗവും വർധിച്ചു. 1970-ൽ ഒരാൾക്ക് പ്രതിദിനം 107 ഗ്രാം പാലിന്റെ ഉപഭോഗം ഉണ്ടായിരുന്നിടത്ത്, 2022-ൽ അത് 444 ഗ്രാമായി കൂടി.

Milk Day | ലോക ക്ഷീരദിനം: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ; 23% വിഹിതം; ചില കൗതുക കണക്കുകൾ അറിയാം

1950-60 കളിൽ ഇന്ത്യയിൽ പാൽ ക്ഷാമം ഉണ്ടായിരുന്നു, അന്ന് ഇന്ത്യ മറ്റുള്ളവരെ ആശ്രയിച്ചിരുന്നു. വർഷങ്ങളോളം പാലുൽപാദനം കുറഞ്ഞുകൊണ്ടിരുന്നു.1960-കളിൽ പാലുൽപ്പാദന നിരക്ക് 1.64 ശതമാനത്തിൽ നിന്ന് 1.15 ശതമാനമായി ഇടിവുണ്ടായി. 1970-ൽ പാൽ ഉപഭോഗം പ്രതിദിനം 124 ഗ്രാമിൽ നിന്ന് 107 ഗ്രാമായി കുറഞ്ഞു.

പിന്നീട് ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന്റെ (NDDB) ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഇന്ത്യയിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ധവളവിപ്ലവം 1960–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കി ഇന്ത്യയ മാറ്റി.

അമേരിക്ക രണ്ടാമത്

ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം എന്നാണ് ഇന്ത്യയെ വിളിക്കുന്നത്. ഇവിടെ 2018-19 വർഷത്തിൽ 188 ദശലക്ഷം ടൺ പാൽ ഉൽപാദനം കണ്ടെത്തിയപ്പോൾ 2019-20 വർഷത്തിൽ ഇത് 198 ടണ്ണായി ഉയർന്നു. പാൽ ഉൽപാദനത്തെക്കുറിച്ചുള്ള ആഗോള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് 2020-ൽ 880 ദശലക്ഷം ടണ്ണിലധികം പാൽ ഉൽപാദനം കൈവരിച്ചു, അതിൽ ഇന്ത്യയുടെ സംഭാവന 184 ദശലക്ഷം ടണ്ണിലധികം ആയിരുന്നു.

ഇത് ലോകമെമ്പാടുമുള്ള പാൽ ഉൽപാദനത്തിന്റെ 23 ശതമാനമാണ്. നിലവിൽ 11 ശതമാനവുമായി അമേരിക്ക ഇന്ത്യക്ക് പിന്നിലാണ്. ഏഴ് ശതമാനം പാൽ ഉൽപാദനവുമായി പാകിസ്ഥാൻ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

യുപി-രാജസ്ഥാൻ ഒന്നാം സ്ഥാനത്ത്‌

ഉത്തർപ്രദേശും രാജസ്ഥാനുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉത്പാദകർ. ഇതിൽ യുപി ഒന്നാമതും രാജസ്ഥാൻ രണ്ടാമതുമാണ്. ദേശീയ ക്ഷീര വികസന ബോർഡിന്റെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് 2020-ൽ 31,834 ടൺ വാർഷിക പാൽ ഉൽപാദനവുമായി യുപി ഒന്നാം സ്ഥാനത്തെത്തി. അതേസമയം, 25,573 ടൺ പാൽ ഉൽപാദനവുമായി രാജസ്ഥാൻ രണ്ടാമതാണ്. മധ്യപ്രദേശ് 17,109 ടൺ ഉൽപാദനവുമായി മൂന്നാം സ്ഥാനത്തും, 15,292 ടൺ പാൽ ഉൽപ്പാദനവുമായി ഗുജറാത്ത് നാലാം സ്ഥാനത്തും, 15,263 ടൺ ഉൽപ്പാദനവുമായി ആന്ധ്രാപ്രദേശ് അഞ്ചാം സ്ഥാനത്തും, 13,348 ടൺ പാൽ ഉൽപാദനവുമായി പഞ്ചാബ് ആറാം സ്ഥാനത്തുമാണ്.

Keywords: News, National, World, New Delhi, World Milk Day, India, Milk Production, America,   India ranks first, contributes 23 pc of global milk production.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia