Advisory | കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇത് പങ്കുവെച്ചു. കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ, രാഷ്ട്രീയ പ്രേരിത വിദ്വേഷ കുറ്റകൃത്യങ്ങൾ, ക്രിമിനൽ അക്രമങ്ങൾ എന്നിവയുടെ വർധന കണക്കിലെടുത്ത്, അവിടെ താമസിക്കുന്നവരോ അവിടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരോ ആയ എല്ലാ ഇന്ത്യക്കാരോടും ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നുവെന്ന് കുറിപ്പിൽ പറയുന്നു.

Advisory | കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യ വിരുദ്ധ അജണ്ടയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും ലക്ഷ്യമിട്ട് കാനഡയിൽ അടുത്തിടെ ഭീഷണികൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, കാനഡയിലെ അത്തരം പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ ഹൈക്കമ്മീഷൻ/കോൺസുലേറ്റ് ജനറൽ കനേഡിയൻ അധികാരികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് പ്രസ്താവനയിൽ പറയുന്നു.

കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിർദേശിക്കുന്നതായി ഇന്ത്യാ ഗവൺമെന്റ് അറിയിച്ചു. ഇന്ത്യൻ പൗരന്മാരോടും കാനഡയിൽ താമസിക്കുന്ന വിദ്യാർഥികളോടും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും ടൊറന്റോയിലും വാൻകൂവറിലുമുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും madad(dot)gov(dot)in എന്ന ഹെൽപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.


Keywords: News, National, New Delhi, India-Canada Standoff, Canada,   India issues advisory for its nationals, students in Canada amid row.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script