ശിശു മരണനിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

 


 ശിശു മരണനിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവുമധികം ശിശുമരണ നിരക്കുളള രാജ്യങ്ങളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. ലോകത്തു മരിക്കുന്ന ശിശുക്കളില്‍ 50 ശതമാനവും അഞ്ചു രാജ്യങ്ങളിലാണ്. ഇന്ത്യ, നൈജീരിയ, ഡെമൊക്രറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, പാക്കിസ്ഥാന്‍, ചൈന. നൈജീരിയയേക്കാള്‍ ഉയര്‍ന്ന ശിശു മരണനിരക്കാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം ന്യുമോണിയയാണ്.

സിംഗപ്പൂരിലാണ് ഏറ്റവും കുറവ് ശിശു മരണനിരക്കുള്ളത്.  സ്ലോവേനിയ, സ്വീഡന്‍ എന്നിവയാണ് തൊട്ടുപിന്നില്‍.

ലോകമെമ്പാടും പ്രതിദിനം അഞ്ചു വയസില്‍ താഴെ 19,000 കുട്ടികള്‍ മരിക്കുന്നുവെന്നാണു ഐക്യരാഷ്ട്രസഭയുടെ കണക്കില്‍ പറയുന്നത്. 2011 ല്‍ ഇന്ത്യയില്‍ 16.55 ലക്ഷം കുട്ടികളാണു മരിച്ചത്.  കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ 7.56 ലക്ഷം ശിശുക്കള്‍ മരിച്ചു.കോംഗോയില്‍ 4.65 ലക്ഷവും പാക്കിസ്ഥാനില്‍ 3.52 ലക്ഷവും കുട്ടികള്‍ മരണപ്പെടുന്നു. ചൈനയില്‍ ഇത് 2.49 ലക്ഷവും. എത്യോപ്യ, ഉഗാണ്ട, ഇന്തോനേഷ്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ആദ്യ പത്തില്‍ ഇടം നേടി.

SUMMARY: With almost 19,000 children under five years of age dying every day across the world, India tops the list of countries with the highest number of 15.55 lakh such deaths in 2011, according to a UN agency.

key words:
children , world, India , highest number , deaths, UN agency, The `Child Mortality Estimates Report 2012,  Unicef , New York, India, Nigeria, the Democratic Republic of the Congo, Pakistan ,China, Unicef, New York, 2011
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia