Bill Gates | 'ലോകം വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഭാവിയുടെ പ്രതീക്ഷയാണ് ഇന്‍ഡ്യ'; മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ കുറിപ്പ് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 




കലിഫോര്‍ണിയ: (www.kvartha.com) സമൂഹ മാധ്യമത്തിലൂടെ ഇന്‍ഡ്യയെ വാനോളം പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്‍ഡ്യ ഭാവിയുടെ പ്രതീക്ഷയെന്നാണ് അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചത്. 
ലോകം വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇന്‍ഡ്യ വലിയ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കുമെന്നും തന്റെ ബ്ലോഗായ 'ഗേറ്റ്‌സ് നോട്‌സില്‍' എഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. 

കുറിപ്പില്‍ പറയുന്നത്:

ഏതു വലിയ പ്രശ്‌നവും ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാര്‍ഗങ്ങളുമുണ്ടെങ്കില്‍ ഒറ്റയടിക്ക് പരിഹരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. എന്നാല്‍ ഇന്‍ഡ്യ ഇവയെല്ലാം തെറ്റാണെന്ന് തെളിയിച്ചു. ഇന്‍ഡ്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല.

ഇന്‍ഡ്യ എനിക്ക് ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്‍ഡ്യ മാറുകയാണ്. അതിനര്‍ഥം അവിടുത്തെ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ പരിഹരിക്കാനാകില്ല. എന്നാല്‍ വലിയ വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് ഇന്‍ഡ്യ തെളിയിച്ചു. രാജ്യം പോളിയോ നിര്‍മാര്‍ജനം ചെയ്തു, എച്‌ഐവി പടരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശു മരണനിരക്ക് കുറച്ചു, ശുചീകരണം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവ കുറച്ചുകൂടി പ്രാപ്യമാക്കുന്നരീതിയിലാക്കി.

Bill Gates | 'ലോകം വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഭാവിയുടെ പ്രതീക്ഷയാണ് ഇന്‍ഡ്യ'; മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ കുറിപ്പ് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


നൂതനമായ ആശയങ്ങളെ പുണരുന്നതില്‍ ഇന്‍ഡ്യ ലോകത്തെ നയിക്കുന്ന മാതൃകയാണ് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് പരിഹാരം ഉറപ്പുനല്‍കുന്ന മാതൃകയാണിത്. റോടോവൈറസ് വാക്‌സീന്‍ ചെലവേറിയതായപ്പോള്‍ ഇന്‍ഡ്യ അത് സ്വയം നിര്‍മിക്കാന്‍ തീരുമാനിച്ചു. വിവിധ വാക്‌സീനുകള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അവ ഓരോരുത്തരിലും എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 2021 ആയപ്പോള്‍ ഒരു വയസ്സുള്ള 83% പേരിലും ഈ വാക്‌സീന്‍ കുത്തിവച്ചു. ഈ ചെലവുകുറഞ്ഞ വാക്‌സീന്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങളും ഉപയോഗിക്കുന്നു.- കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദേശീയമാധ്യമത്തില്‍ വന്ന ഗേറ്റ്‌സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിരുന്നു.

Keywords:  News,World,international,India,PM,Prime Minister,Narendra Modi,Business Man,Top-Headlines,Social-Media, India Gives Hope, Proved It Can Tackle Big Challenges: Bill Gates
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia