ലോക്‌ഡൗണ്‍: ഈ വര്‍ഷം ഇന്ത്യയില്‍ രണ്ട് കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന്‌ യുണിസെഫ്, ലോകമൊട്ടുക്ക് 11.60 കോടി കുട്ടികൾ പിറക്കുമെന്നും പഠനം

 


ADVERTISEMENT

ജനീവ: (www.kvartha.com 0805.2020) കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് പിന്നാലെ ആ​ഗോളതലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന് യുണൈറ്റഡ് നാഷൻസ് ചിൽഡ്രൻ ഫണ്ട് (യുണിസെഫ്) പഠനം. ലോകമെങ്ങും 11.60 കോടി കുട്ടികൾ പിറക്കുമെന്നാണ് പഠനത്തിൽ  പറയുന്നത്. ഇന്ത്യയിൽ 2.01 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. മെയ് 10ന് ലോക മാതൃദിനം  വരാനിരിക്കെയാണ് യുണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


ലോക്‌ഡൗണ്‍: ഈ വര്‍ഷം ഇന്ത്യയില്‍ രണ്ട് കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന്‌ യുണിസെഫ്, ലോകമൊട്ടുക്ക് 11.60 കോടി കുട്ടികൾ പിറക്കുമെന്നും പഠനം

അതേസമയം ആരോഗ്യരംഗം സമ്മര്‍ദവും തടസ്സങ്ങളും നേരിടുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുക. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാന്‍ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ  33 ലക്ഷം കുഞ്ഞുങ്ങളുണ്ടാകും. പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്ഡൗണ്‍, കര്‍ഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാര്‍ഥ്യങ്ങളെയാണു നേരിടേണ്ടി വരികയെന്നും യുണിസെഫ് വ്യക്തമാക്കുന്നു.

Summary: India expected to have highest births since COVID-19 declared as pandemic: UNICEF
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia