Air India | സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി; എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെടുമെന്ന് ഇന്‍ഡ്യ
Nov 5, 2023, 13:26 IST
ഒട്ടാവ: (KVARTHA) സിഖ് വിഘടനവാദി സംഘടന സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി കണക്കിലെടുത്ത് എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെടുമെന്ന് ഇന്‍ഡ്യ. കാനഡയിലെ ഇന്‍ഡ്യന്‍ ഹൈകമീഷണര്‍ സഞ്ജയ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍ക്കുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട കനേഡിയന്‍ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യന്‍ തലസ്ഥാനമായ ഡെല്‍ഹിയില്‍ നിന്നും കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയിലേക്കും വാന്‍കോവറിലേക്കും എയര്‍ ഇന്‍ഡ്യക്ക് വിമാന സര്‍വീസുകളുണ്ട്.
വീഡിയോയുടെ ഉള്ളടക്കം വിശദമായി പരിശോധിച്ചുവെന്നും ചികാഗോ കണ്‍വെന്‍ഷന്റെ ലംഘനമാണ് വീഡിയോയെന്നും വര്‍മ പറഞ്ഞു. വ്യോമയാന ഗതാഗതത്തിനുള്ള ചട്ടങ്ങളാണ് ചികാഗോ കണ്‍വെന്‍ഷനില്‍ രൂപീകരിച്ചത്. ഇന്‍ഡ്യയും കാനഡയും കണ്വെന്ഷന് ചട്ടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇന്‍ഡ്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി കരാറിലും ഇത്തരം ഭീഷണികള്‍ നേരിടാന്‍ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ക്രികറ്റ് ലോകകപ്പിന്റെ ഫൈനല്‍ നടക്കുന്ന നവംബര്‍ 19ന് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകള്‍ക്ക് ജീവന് അപകടത്തിലാകുമെന്ന ഭീഷണിയുമായി സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു രംഗത്തു വന്നിരുന്നു.
നവംബര്‍ 19ന് ഡെല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്നാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് പന്നു ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 2019 മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുര്‍പത് വന്ത് സിങ് പന്നു. 2019ലാണ് പന്നുവിനെതിരെ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്യുന്നത്. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എന്‍ഐഎ കോടതി പന്നുവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍ക്കുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട കനേഡിയന്‍ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യന്‍ തലസ്ഥാനമായ ഡെല്‍ഹിയില്‍ നിന്നും കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയിലേക്കും വാന്‍കോവറിലേക്കും എയര്‍ ഇന്‍ഡ്യക്ക് വിമാന സര്‍വീസുകളുണ്ട്.
ക്രികറ്റ് ലോകകപ്പിന്റെ ഫൈനല്‍ നടക്കുന്ന നവംബര്‍ 19ന് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകള്‍ക്ക് ജീവന് അപകടത്തിലാകുമെന്ന ഭീഷണിയുമായി സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു രംഗത്തു വന്നിരുന്നു.
നവംബര്‍ 19ന് ഡെല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്നാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് പന്നു ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 2019 മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുര്‍പത് വന്ത് സിങ് പന്നു. 2019ലാണ് പന്നുവിനെതിരെ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്യുന്നത്. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എന്‍ഐഎ കോടതി പന്നുവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Keywords: India Asks Canada to Enhance Security on Air India Flights After SFJ Threat, Canada, News, Air India Flights, Message, Security, SFJ Threat, World Cup, NIA, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.