Palestine | പരമാധികാര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇന്ത്യ എല്ലായ്‌പ്പോഴും അനുകൂലമെന്ന് വിദേശകാര്യ മന്ത്രാലയം; ഓപ്പറേഷൻ അജയുടെ ഭാഗമായി ആദ്യ വിമാനത്തിൽ 230 പേർ; വെള്ളിയാഴ്ച ടെൽ അവീവിൽ നിന്ന് പുറപ്പെടാനാകുമെന്ന് പ്രതീക്ഷ
Oct 12, 2023, 20:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) പരമാധികാര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇന്ത്യ എല്ലായ്‌പ്പോഴും അനുകൂലമാണെന്ന് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇസ്രാഈലുമായി സഹകരിച്ചും സമാധാനത്തോടെയും ജീവിക്കുന്ന പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇന്ത്യ എപ്പോഴും വാദിക്കുന്നു', അദ്ദേഹം വ്യക്തമാക്കി.
ഇസ്രാഈൽ നഗരങ്ങളിൽ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്ന് ബാഗ്ചി പറഞ്ഞു. ഇസ്രാഈലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വേണ്ടിയാണ് ഓപ്പറേഷൻ അജയ് ആരംഭിച്ചതെന്നും ഇതിന്റെ ഭാഗമായി ആദ്യ ചാർട്ടർ വിമാനം വ്യാഴാഴ്ച രാത്രി ടെൽ അവീവിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 230 യാത്രക്കാർ കയറുമെന്നാണ് കരുതുന്നതെന്നും ബാഗ്ചി കൂട്ടിച്ചേർത്തു.
ഇസ്രാഈൽ-ഹമാസ് സംഘർഷത്തിനിടയിൽ ഇസ്രാഈലിലെ ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു പൗരന് പരിക്കേറ്റതിന്റെ വാർത്ത ലഭിച്ചിട്ടുണ്ടെന്നും സംഘർഷത്തിൽ ഇതുവരെ ഒരു ഇന്ത്യൻ പൗരനും മരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രാഈലിലുണ്ടെന്നും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാനും ഉപദേശങ്ങൾ ശ്രദ്ധിക്കാനും ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നതായും ബാഗ്ചി കൂട്ടിച്ചേർത്തു.

Keywords: News, Malayalam-News, World, Israel-Palestine-War, National, Israel, Hamas, Palestine, India always advocated resumption of direct talks towards establishment of independent Palestine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.