SWISS-TOWER 24/07/2023

വണ്ടിയോടിക്കാന്‍ ഇത്തിരി പെട്രോളിനായി മണിക്കൂറുകളോളം ക്യൂ നിന്നു; 2 വയോധികര്‍ കുഴഞ്ഞുവീണുമരിച്ചു; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടംതിരിയുന്ന ശ്രീലങ്കയില്‍ നിന്നും പുറത്തുവരുന്നത് കരളലിയിക്കുന്ന സംഭവങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊളംബൊ: (www.kvartha.com 21.03.2022) സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടംതിരിയുന്ന ശ്രീലങ്കയില്‍നിന്നും ദിവസേന പുറത്തുവരുന്നത് കരളലിയിക്കുന്ന വാര്‍ത്തകളാണ്. വണ്ടിയോടിക്കാന്‍ ഇത്തിരി പെട്രോളിനായി മണിക്കൂറുകളോളം ക്യൂ നിന്നതിനെ തുടര്‍ന്ന് രണ്ടു വയോധികര്‍ കുഴഞ്ഞുവീണുമരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഈ സംഭവങ്ങള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്.
Aster mims 04/11/2022

വണ്ടിയോടിക്കാന്‍ ഇത്തിരി പെട്രോളിനായി മണിക്കൂറുകളോളം ക്യൂ നിന്നു; 2 വയോധികര്‍ കുഴഞ്ഞുവീണുമരിച്ചു; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടംതിരിയുന്ന ശ്രീലങ്കയില്‍ നിന്നും പുറത്തുവരുന്നത് കരളലിയിക്കുന്ന സംഭവങ്ങള്‍


70 വയസ്സ് പ്രായമുള്ള ഒരു ഓടോ ഡ്രൈവറും 72 വയസിലേറെ പ്രായമുള്ള മറ്റൊരു ടാക്സി ഡ്രൈവറുമാണ് മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണ് മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപോര്‍ട് ചെയ്തു.

പെട്രോളും മണ്ണെണ്ണയും അടക്കം ഇന്ധനം കിട്ടാതായതോടെ പമ്പുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളമുള്ള വമ്പന്‍ ക്യൂവാണ് രൂപപ്പെട്ടത്. അതിനിടയിലാണ്, തന്റെ ഓടോറിക്ഷയിലേക്ക് അല്‍പം പെട്രോള്‍ വാങ്ങാന്‍ എത്തിയ വൃദ്ധന്‍ മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി പൊലീസ് വക്താവ് നളിന്‍ താല്‍ദുവ പറഞ്ഞു. നാലു മണിക്കൂറിലേറെയാണ് ഇയാള്‍ ക്യൂവില്‍ നിന്നത്. സമാനമായ സാഹചര്യത്തിലാണ് മറ്റൊരു 72-കാരനും മരിച്ചതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

പെട്രോളിനും ഡീസലിനും നാല്‍പത് ശതമാനം വില കൂടിയതോടെയാണ് ഇന്ധനക്ഷാമം രൂക്ഷമായത്. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. ഇന്ധന വില പല മടങ്ങ് കൂടുകയും ചെയ്തു. ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയാണ് പെട്രോളിന്. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപയും.

രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്. വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ദിവസം ഏഴരമണിക്കൂര്‍ പവര്‍കടാണ് രാജ്യത്ത് ഏര്‍പെടുത്തിയിരിക്കുന്നത്.

പാചക വാതകം വാങ്ങുന്നതിന് പൊരിവെയിലത്ത് സിലിന്‍ഡറുകളുമായി ക്യൂ നില്‍ക്കുന്ന നിരവധി സ്ത്രീകള്‍ തളര്‍ന്നു വീണ സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുമായി റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാചകവാതകത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ മണ്ണെണ്ണയിലേക്ക് മാറിയിരുന്നു.

രാജ്യത്തെ രണ്ടാമത്തെ പാചകവാതക വിതരണക്കാരായ ലോവ്സ് ഗാസ് പാചക വാതകത്തിന്റെ വില പല മടങ്ങായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സ്ത്രീകള്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിക്കാനാരംഭിച്ചത്. എന്നാല്‍, മണ്ണെണ്ണയും ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. തുടര്‍ന്നാണ് മണ്ണെണ്ണ വാങ്ങാന്‍ സ്ത്രീകള്‍ ക്യൂവില്‍ നിന്നത്.

അതിനിടെ ക്രൂഡ് ഓയിലിന്റെ സ്റ്റോക് തീര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ ഏക ഇന്ധന റിഫൈനറി ഞായറാഴ്ച പൂട്ടിയതായി പെട്രോളിയം ജെനറല്‍ എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് അശോക റാന്‍വാല പറഞ്ഞു. എന്നാല്‍, ഇക്കാര്യം ഇന്ധന മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

ജനുവരി മുതല്‍ വിദേശത്തുനിന്നും ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം നിലനില്‍ക്കുകയാണ്. വിദേശനാണ്യ കരുതല്‍ ധനം ഒറ്റയടിക്ക് ഇടിഞ്ഞതോടെയാണ് രാജ്യത്ത് ഈ അവസ്ഥ ഉണ്ടായത്. ഫെബ്രുവരിയില്‍ ലങ്കയിലെ നാണയപ്പെരുപ്പം 15.1 ശതമാനമായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതോടെ ഭക്ഷ്യ വസ്തുക്കളുടെ വില 25.7 ശതമാനമായി ഉയര്‍ന്നു. ഈ മാസമായപ്പോള്‍ കാര്യങ്ങള്‍ പിന്നെയും വഷളായി.

ചരിത്രത്തിലിതുവരെ സംഭവിക്കാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സാമ്പത്തികമേഖല. വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിവൃത്തിയില്ലാതെയായി. ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്‍ഡ്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക.

ഐഎംഎഫില്‍ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ഒരു ബില്യന്‍ ഡോളര്‍ കടമായി ഇന്‍ഡ്യ ശ്രീലങ്കയ്ക്ക് നല്‍കിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപോര്‍ടുകള്‍. ധനമന്ത്രി ബേസില്‍ രാജപക്സ ഡെല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളര്‍ സഹായമാണ് ഇന്‍ഡ്യ ശ്രീലങ്കയ്ക്ക് നല്‍കിയത്.

അതിനിടെ, കൊളംബോയില്‍ രാജപക്സയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്സ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. പ്രതിപക്ഷ പാര്‍ടിയായ യുനൈറ്റഡ് പീപിള്‍സ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസം മേഖല തകര്‍ന്നടിഞ്ഞതോടെയാണ് ലങ്കയില്‍ വിദേശനാണ്യ കമ്മി രൂക്ഷമായത്. കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ കൃത്യമായ അനുപാതം നിലനിന്നിരുന്നില്ല.

കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണ്യം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണ്യം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവില്‍ ശ്രീലങ്കയിലെ വിദേശനാണ്യശേഖരം ഏതാണ്ട് തീര്‍ന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യന്‍ ഡോളറോളും വിദേശകടവുമുണ്ട്.

Keywords: In cash-strapped Sri Lanka, two men die waiting in queue for fuel, Sri Lanka, News, Economic Crisis, Dead, Petrol, Import, Export, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia