Bear Drinks Soda' | ഗ്ലാസ് തകര്‍ത്ത് വാഹനത്തിനുള്ളില്‍ കയറിയ കരടി കുടിച്ചുതീര്‍ത്തത് അറുപതിലധികം സോഡ കാനുകള്‍'

 


ADVERTISEMENT

കാനഡ: (www.kvartha.com) ഗ്ലാസ് തകര്‍ത്ത് വാഹനത്തിനുള്ളില്‍ കയറിയ കരടി കുടിച്ചുതീര്‍ത്തത് അറുപതിലധികം സോഡ കാനുകള്‍. കാനഡയിലാണ് വിചിത്ര സംഭവം നടന്നത്. ഷാരോണ്‍ റോസല്‍ എന്ന യുവതിയാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

Bear Drinks Soda' | ഗ്ലാസ് തകര്‍ത്ത് വാഹനത്തിനുള്ളില്‍ കയറിയ കരടി കുടിച്ചുതീര്‍ത്തത് അറുപതിലധികം സോഡ കാനുകള്‍'

പുലര്‍ചെ മൂന്നുമണിക്ക് വളര്‍ത്തുനായയുടെ കുര കേട്ട് എഴുന്നേല്‍ക്കുമ്പോഴാണ് സംഭവം കാണുന്നതെന്ന് ഷാരോണ്‍ പറയുന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് കരടി ഉള്ളില്‍ കടന്നതും അതിനകത്ത് സൂക്ഷിച്ചിരുന്ന സോഡാ കാന്‍ കുടിച്ചുതീര്‍ത്തതുമാണ് പിന്നീട് കണ്ടത്. 72 സോഡാ കാന്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും അതില്‍ 69 എണ്ണവും കരടി കുടിച്ചുതീര്‍ത്തുവെന്നും യുവതി പറഞ്ഞു.

ബാല്‍കണിയില്‍ നിന്ന് തണുത്ത വെള്ളം സ്‌പ്രേ ചെയ്ത് കരടിയെ ഓടിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒച്ചവച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കരടി പിന്‍മാറാന്‍ കൂട്ടാക്കിയില്ലെന്നും ഷാരോണ്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കരടി വാഹനത്തിനടുത്ത് നിന്ന് കാനുകള്‍ എടുക്കുന്നതിന്റെയും പിറ്റേന്ന് പുലര്‍ചെ അത് പൊട്ടിക്കുന്നതും ശൂന്യമായ കാനുകള്‍ കാറിനടുത്ത് ചിതറിക്കിടക്കുന്നതിന്റെയും ചിത്രമാണ് ഷാരോണ്‍ റോസല്‍ പങ്കുവച്ചത്.

 

Keywords:  In Canada, A Bear Breaks Into A Car And Guzzles 69 Cans Of Soda, Canada, News, Social Media, Sharon Rosel, Soda, Balcony, Picture, Spray, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia