German court | പരുക്ക് ലൈംഗികാതിക്രമം മൂലം അല്ലെന്ന് കണ്ടെത്തിയിട്ടും ഇന്‍ഡ്യന്‍ വംശജയായ കുഞ്ഞിനെ വിട്ടു കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരസിച്ച് ജര്‍മന്‍ കോടതി
Jun 17, 2023, 19:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെര്‍ലിന്‍: (www.kvartha.com) ഇന്‍ഡ്യന്‍ വംശജയായ കുഞ്ഞിനെ വിട്ടു കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരസിച്ച് ജര്‍മന്‍ കോടതി. ജര്‍മനിയിലെ ശിശുസംരക്ഷണവകുപ്പിന്റെ കസ്റ്റഡിയിലുള്ള രണ്ടര വയസുകാരിയായ അരിഹ ഷായെ വിട്ടു കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യമാണ് കോടതി തള്ളിയത്.
കുഞ്ഞിനേറ്റ പരുക്കാണ് വിട്ടുകിട്ടുന്നതിന് തടസമാകുന്നത്. പരുക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം കോടതി തള്ളി. കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കോടതി ന്യായീകരിച്ചു. ബെര്‍ലിനിലെ പാങ്കോവ് കോടതിയാണ് അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹര്‍ജി തള്ളിയത്.
അരിഹാ ഷായ്ക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ഹോമില്‍ കഴിയുകയാണ്. കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് ജര്‍മന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
2018-ലാണ് സോഫ് റ്റ് വെയര്‍ എന്‍ജിനിയറായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍ നിന്ന് ജര്‍മനിയിലേക്ക് ജോലി ആവശ്യാര്‍ഥം പോയത്. ജര്‍മനിയില്‍ താമസിച്ചുവരുന്നതിനിടെയാണ് അരിഹയുടെ ജനനം. ഒരു ദിവസം കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് അരിഹ ഷായുടെ സ്വകാര്യ ഭാഗത്ത് ചെറിയ പരുക്കേറ്റു.
തുടര്‍ന്ന് ധാരയും ഭാവേഷും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചികിത്സ നല്‍കുകയും ചെയ്തു. ഇതിനിടെ ഇരുവരേയും ആശുപത്രി അധികൃതര്‍ വിളിപ്പിക്കുകയും കുട്ടിയുടെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം നടന്നതായുള്ള സൂചനകളുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മുത്തശ്ശി ഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് ആകസ്മികമായി പരുക്കേറ്റതെന്ന് മാതാപിതാക്കള്‍ വാദിച്ചെങ്കിലും പരുക്ക് സംബന്ധിച്ച് ഡോക്ടര്‍ അധികൃതര്‍ക്ക് റിപോര്‍ട് നല്‍കി.
തുടര്‍ന്ന് അരിഹയെ ജര്‍മനിയിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ജര്‍മന്‍ നിയമം അനുസരിച്ച് കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ വീടുകളില്‍ അക്രമത്തിനിരയായാല്‍ ഉടനടി ബന്ധപ്പെട്ട വകുപ്പുകള്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കും.
അരിഹയുടെ വിഷയത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ജര്‍മന്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു. കുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു അന്വേഷണം. എന്നാല്‍ പിന്നീട് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം ഒഴിവാക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ ജര്‍മന്‍ അധികൃതര്‍ തയാറായില്ല. പരുക്കുകള്‍ക്ക് ഉത്തരവാദി ദമ്പതികളാണോ എന്ന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ഉപേക്ഷിച്ചതെന്നും കുട്ടിയുടെ സുരക്ഷ സംബന്ധിച്ച ചട്ട ലംഘനം നടന്നുവെന്നുമാണ് അധികൃതരുടെ വാദം.
ഇതിനിടെ കുടുംബ കോടതി മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണം കൈമാറണം എന്നാവശ്യപ്പെട്ട് ധാര നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ ജര്‍മന്‍ കോടതി തള്ളിയത്. കുഞ്ഞിന്റെ പരുക്ക് ആകസ്മികമായി ഉള്ളതല്ലെന്നാണ് കോടതി കണ്ടെത്തല്‍.
സംഭവം ഇന്‍ഡ്യയിലും ഏറെ ശ്രദ്ധനേടിയിരുന്നു. കുട്ടിയെ വിട്ടുകിട്ടണമെന്ന് ഇന്‍ഡ്യ ജര്‍മനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി, കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ 19 പാര്‍ടികളില്‍നിന്നുള്ള 59 എംപി.മാരുടെ സംഘം ഇന്‍ഡ്യയിലെ ജര്‍മന്‍ അംബാസഡര്‍ ഫിലിപ് അകെര്‍മന് കത്തയച്ചിരുന്നു.

കുഞ്ഞിനെ വിട്ടുനല്‍കാന്‍ കാലതാമസമെടുക്കുന്നത് ദോഷംചെയ്യുമെന്നാണ് എംപി മാര്‍ കത്തില്‍ പറഞ്ഞത്. സ്വന്തംരാജ്യം, ആളുകള്‍, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കിയാണ് കുട്ടികള്‍ വളരേണ്ടത്. അതിനാല്‍ അരിഹയെ ഇന്‍ഡ്യയിലേക്ക് തിരികെയെത്തിക്കേണ്ടത് അത്യാവശ്യമാണ്. ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കല്‍ അടക്കമുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടും കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്നും എംപി മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: In Ariha Shah case, setback for Indian parents in German court, Germani, News, Ariha Shah, German Court, Berlin's Pankow, Dhara and Bhavesh Shah, Parents, Hospital, Treatment, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.